പെട്രോളും ഡീസലും ചോദിക്കുന്നു ഞങ്ങളെ കയറ്റാറായില്ലേ
text_fieldsകൊച്ചി: പെട്രോളിയം ഉൽപന്നങ്ങളും മദ്യവും ഇപ്പോഴും ചരക്കുസേവന നികുതിക്ക് (ജി.എസ്.ടി) പുറത്താണ്. അതിന് കാരണം മറ്റൊന്നുമല്ല, നികുതിയിനത്തിൽ ലഭിക്കുന്ന കോടികൾതന്നെ. മദ്യത്തിെൻറ നികുതി സംസ്ഥാന സർക്കാറിന് നൽകുന്ന സാമ്പത്തികനേട്ടവും ചെറുതല്ല. ഇനി, ജി.എസ്.ടിയുടെ പരിധിയിൽ വന്നാൽതന്നെ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നില്ല.
നിലവിൽ പെട്രോൾ, ഡീസൽ വിലയുടെ 45-52 ശതമാനവും നികുതിയാണ്. ഇൗ ഇനത്തിൽ 2016-17 സാമ്പത്തികവർഷം കേന്ദ്രത്തിന് ലഭിച്ചത് 2,67,000 കോടി. സംസ്ഥാന സർക്കാറിന് പ്രതിമാസം ശരാശരി 640 കോടി ലഭിക്കുന്നുണ്ട്. അതേസമയം, ജി.എസ്.ടിയുടെ പരിധിയിൽ ഇന്ധനങ്ങളെ കൊണ്ടുവന്നാൽതന്നെ ഉയർന്ന നിരക്കായ 28 ശതമാനത്തിനൊപ്പം സംസ്ഥാനങ്ങളുടെ പ്രാദേശിക നികുതിയോ വാറ്റോ കൂടി ഉൾപ്പെടുത്തി ഫലത്തിൽ നിലവിലെ നികുതിക്ക് തുല്യമാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
മദ്യം വിെട്ടാരു കളിയില്ല
2014-15ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിെൻറ തനത് നികുതി വരുമാനം 38,284.71 കോടിയാണ്. ഇതില്‍ 22.2 ശതമാനവും (8500 കോടി) മദ്യവില്പനയിലൂടെ നേടിയ വരുമാനത്തില്‍ നിന്നുള്ള നികുതിയാണ്. 1993-94 മുതല്‍ 2002-03 വരെ കാലയളവിൽ മദ്യവില്പനയില്നിന്ന് പ്രതിവർഷം ഖജനാവിലെത്തിയത് ശരാശരി 763.08 കോടിയായിരുന്നെങ്കിൽ 10 വർഷത്തിനിടെ ഇത് 4.9 ഇരട്ടിയോളം വർധിച്ചു. ഇപ്പോഴിത് 6000 കോടിയോളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.