ഇന്ധന വിൽപനയിൽ 50 ശതമാനം ഇടിവ്
text_fieldsതൃശൂർ: കോവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിൽപനയിൽ വൻതോതി ൽ കുറവ് വന്നതായി പമ്പുടമകൾ. ഒരാഴ്ച മുമ്പ് 30 ശതമാനം കുറവ് വെന്നങ്കിൽ ഇപ്പോൾ അത് 50 ശ തമാനമായെന്ന് അവർ പറയുന്നു.
പ്രതിദിന വിൽപനയിൽ പെട്രോളിന് ഏകദേശം 30 ശതമാനവും ഡീസലിന് 60 ശതമാനത്തിലധികവും ഇടിവുണ്ട്. വിൽപന കുറഞ്ഞതിനാൽ സ്റ്റോക്ക് കുറക്കാൻ ശ്രമിക്കുമ്പോൾ കമ്പനികൾ സമ്മതിക്കുന്നില്ലെന്നും മുെമ്പടുത്തതിെൻറ 70 ശതമാനമെങ്കിലുമെടുക്കണമെന്ന് കമ്പനികൾ നിർബന്ധിക്കുകയാണെന്നുമാണ് ഉടമകളുടെ പരാതി. തൃശൂരിലാണ് ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചതെങ്കിലും ആദ്യഘട്ടത്തിൽ ഈ കുറവ് അനുഭവപ്പെട്ടില്ല. പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചത് മുതലാണ് വിൽപന ഇടിഞ്ഞതെന്ന് പമ്പുടമയും അസോസിയേഷൻ നേതാവുമായ ബാലൻ പറഞ്ഞു.
ഇന്ധനം നിറക്കാൻ എത്തുന്ന വാഹനങ്ങളിൽ കാറുകളാണ് വലിയ തോതിൽ കുറഞ്ഞത്. ബസുകളാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകൾ അടച്ചതോടെ ബസുകളും ടെമ്പോകളും ഓട്ടോറിക്ഷകളും കുറഞ്ഞു. തീർഥാടനവും വിനോദയാത്രകളും ഇല്ലാതായതോടെ മിനി ബസുകളും ടാക്സികളും എണ്ണം കുറഞ്ഞു. കെ.എസ്.ആർ.ടി.സിയടക്കമുള്ള ബസുകളും സർവിസ് കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.