പെട്രോൾ-ഡീസൽ വില കുറഞ്ഞു
text_fieldsന്യൂഡൽഹി: തുടർച്ചയായ 10ാം ദിവസവും രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 21 മുതൽ 22 പൈസ വരെയും ഡീസൽ ലിറ്ററിന് 15 മുതൽ 16 പൈസ വരെയുമാണ് കുറഞ്ഞിരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില വലിയ രീതിയിൽ ഉയർന്നിരുന്നു.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 77.42 രൂപയാണ് വില. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവടങ്ങളിൽ യഥാക്രമം 80.07,85.24,80.37 എന്നിങ്ങനെയാണ് പെട്രോൾ വില. ഡീസലിന് യഥാക്രമം 68.58, 71.13, 73.02, 72.4 എന്നിങ്ങനെയാണ് വില.
പ്രതിദിനം ഇന്ധനവില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ രാജ്യത്ത് എണ്ണവില വൻതോതിൽ വർധിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധം ഉയർത്തിയിതിനെ തുടർന്ന് എണ്ണ വില നിയന്ത്രിക്കാൻ നടപടികളെടുക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.