ഇന്ധനവില ഉയർന്ന് തന്നെ; തിരുവനന്തപുരത്ത് പ്രെട്രോളിന് 85 രൂപ പിന്നിട്ടു
text_fieldsകൊച്ചി: കേരളത്തിൽ പെട്രോൾ വില 85 രൂപക്ക് മുകളിലെത്തി. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ 47ാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 85.27 രൂപയും ഡീസലിന് 78.92 രൂപയുമായിരുന്നു. കൊച്ചിയിൽ യഥാക്രമം 83.79 രൂപയും 77.43 രൂപയും.
ഇൗ മാസം ആദ്യം തിരുവനന്തപുരത്ത് പെട്രോളിന് 81.69 രൂപയും ഡീസലിന് 75.44 രൂപയുമായിരുന്നു. യഥാക്രമം 3.58 രൂപയും 3.48 രൂപയുമാണ് സെപ്റ്റംബറിലെ മാത്രം വർധന. ഇൗ വർഷം ജനുവരി ഒന്നിന് പെട്രോൾ-ഡീസൽ വിലയിലെ അന്തരം 8.90 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 6.36 രൂപ മാത്രമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ബാരലിന് 78.09 ഡോളറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.