കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില കൂട്ടി
text_fieldsകൊച്ചി: കർണാടക തെരഞ്ഞെടുപ്പിെൻറ വോെട്ടടുപ്പ് പൂർത്തിയായതിന് പിന്നാലെ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു. പ്രത്യേകിച്ച് അറിയിപ്പൊന്നും നൽകാതെ പ്രതിദിന വർധനവിെൻറ ഭാഗമായാണ് ഇന്ധനവില കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസൽ ലിറ്ററിന് 23 പൈസ കൂടി 70.56 രൂപയായി. 19 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വില കൂട്ടുന്നത്.
പ്രതിദിനം ഇന്ധനവില കൂട്ടുന്ന സംവിധാനം നിലവിൽ വന്നതോടെ കുറച്ച് ദിവസമായി എണ്ണവിലയിൽ ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കർണാടക തെരഞ്ഞെടുപ്പ് വന്നത്. തെരഞ്ഞെടുപ്പിൽ ഇന്ധനവിലയുടെ പേരിലുള്ള ജനരോക്ഷം ഒഴിവാക്കാനായി ഇനി വില വർധിപ്പിക്കരുതെന്ന് എണ്ണ കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. ഇതേ തുടർന്ന് കഴിഞ്ഞ 24ാം തിയതി മുതൽ കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.
അന്താരാഷ്ട്ര വിപണിയിലും ഇന്ധനവില നിലവിൽ ഉയരുകയാണ്. ഇതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ഇന്ത്യയിൽ വില വർധിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.