തെരഞ്ഞെടുപ്പ് ചൂടിൽ ആരുമറിയാതെ ഇന്ധനവില കുതിക്കുന്നു
text_fieldsകൊച്ചി: രാജ്യമെങ്ങും തെരഞ്ഞെടുപ്പ് ചർച്ചകളിലും പ്രചാരണങ്ങളിലും മുഴുകിയിരിക്കു കയാണ്. ഇതിനിടയിൽ ആരുമറിയാതെ അനുദിനം കുതിച്ചുകയറുകയാണ് ഇന്ധനവില. രാജ്യത്തി െൻറ ശ്രദ്ധ ദേശീയവിഷയങ്ങളിലേക്ക് തിരിയുേമ്പാഴെല്ലാം ഇന്ധനവില തോന്നിയതുപോലെ വർധിപ്പിക്കുക എന്നത് എണ്ണക്കമ്പനികൾ കുറച്ചുകാലമായി പയറ്റുന്ന തന്ത്രമാണ്. ലോക്സഭ തെരഞ്ഞെടുപ്പടുക്കുേമ്പാൾ വോട്ടിൽ കണ്ണുനട്ട് വില കുറക്കുന്നതിന് മുന്നോടിയാണ് പരമാവധി ലാഭമെടുക്കാനുള്ള ഇപ്പോഴത്തെ വിലകൂട്ടൽ എന്നാണ് സൂചന. ഇൗ വർഷം തുടങ്ങിയശേഷം രണ്ടര മാസത്തിനിടെ മാത്രം പെട്രോൾ ലിറ്ററിന് 4.29 രൂപയും ഡീസലിന് 4.41 രൂപയും വർധിച്ചു. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമായിരുന്നു.
യഥാക്രമം 76.11, 71.82 എന്നിങ്ങനെയാണ് ബുധനാഴ്ചത്തെ വില. കൊച്ചിയിൽ യഥാക്രമം 74.79 രൂപയും 70.46 രൂപയുമാണ് ഇന്നലത്തെ വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് നിലവിൽ 67.36 ഡോളറാണ്. എന്നാൽ, എണ്ണവില ഇതിനേക്കാൾ കൂടിനിന്ന സമയത്ത് ഇന്ധനവില ഇപ്പോഴത്തെ നിരക്കിനേക്കാൾ താഴെയായിരുന്നു. രാഷ്ട്രീയ സമ്മർദത്താൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വില കുറക്കേണ്ടിവരുേമ്പാഴുണ്ടാകുന്ന വരുമാനത്തിലെ ഇടിവ് നികത്താനാണ് ഇപ്പോൾ വില ഉയർത്തിയിരിക്കുന്നതെന്നാണ് പറയുന്നത്. 2018 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒരു ബാരൽ അസംസ്കൃത എണ്ണക്ക് നിലവിലെ നിരക്കിന് സമാനമായിരുന്നു വില. എന്നിട്ടും അന്ന് അന്ന് ഒരു ലിറ്റർ ഡീസലിന് 63 രൂപക്കും 64 രൂപക്കും ഇടയിലായിരുന്നു.
എണ്ണവില ഒക്ടോബർ പകുതിയോടെ 86 ഡോളറിൽ എത്തിയപ്പോൾ ഡീസൽ വില 64ൽ നിന്ന് 80 രൂപയായി. ഇതിനിടെ, നികുതിയിനത്തിൽ കേന്ദ്രം ഒന്നര രൂപയും കേരളം ഒരുരൂപയും കുറച്ചു. ഇപ്പോൾ എണ്ണ വില 68 ഡോളറിൽ താഴെയായിട്ടും ഇന്ധനവില വീണ്ടും 80ലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.