ഇന്ധനവില കുതിക്കുന്നു
text_fieldsകൊച്ചി: പെട്രോൾ, ഡീസൽ വില റെക്കോഡ് നിലയിലേക്ക് കുതിക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് വില ഉയരുന്നത്. ഇന്ധനവില ക്രമാതീതമായി ഉയരുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നും സൂചനയുണ്ട്. പെട്രോൾ, ഡീസൽ വില ദിനേന മാറുന്ന സംവിധാനം നിലവിൽ വന്നതോടെ നിയന്ത്രണമില്ലാതെ വില കൂട്ടുന്ന പ്രവണത എണ്ണക്കമ്പനികൾ തുടരുകയാണ്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്നതും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതിയുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ പറയുന്നത്.
സംസ്ഥാനം നികുതി കുറക്കണമെന്ന നിലപാടിൽ കേന്ദ്രവും ആദ്യം കേന്ദ്രം കുറക്കെട്ട എന്ന വാദത്തിൽ സംസ്ഥാനവും ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ജനജീവിതം ദുരിതത്തിലാക്കി ആഴ്ചകൾക്കുള്ളിൽ ഒന്നും രണ്ടും രൂപയാണ് പെട്രോളിനും ഡീസലിനും വർധിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.90 രൂപയും ഡീസലിന് 66.85 രൂപയുമായിരുന്നു വില. കൊച്ചിയിൽ യഥാക്രമം 73.60ഉം 65.59ഉം. കഴിഞ്ഞവർഷം ജൂലൈയിൽ തിരുവനന്തപുരത്ത് പെട്രോൾ വില 66.93ഉം ഡീസലിന് 58.28 ഉം ആയിരുന്നു. ഏഴ് മാസത്തിനിടെ പെട്രോൾ, ഡീസൽ വിലകളിൽ യഥാക്രമം 7.97 രൂപയുടെയും 8.57 രൂപയുടെയും വർധനയാണ് ഉണ്ടായത്.
ഡീസൽ വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. ചരക്ക് കടത്തിനുള്ള ചെലവ് കുടുന്നത് വിലക്കയറ്റത്തിന് വഴിതെളിക്കും. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഒാേട്ടാ, ടാക്സി, ബസ് യാത്ര നിരക്കുകളും ലോറി വാടകയും കൂട്ടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.