ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനത്തിന് പ്രധാനമന്ത്രിയുടെ അനുമതിയില്ല
text_fieldsന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും തമ്മിലുള്ള ലയനത്തിന് പ്രധാനമന്ത്രി യുടെ ഓഫീസ് അനുമതി നൽകിയില്ല. ടെലികോം മന്ത്രാലയം അംഗീകരിച്ച തീരുമാനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് . ലയനം സംബന്ധിച്ച തീരുമാനം പിന്നീട് പരിഗണിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ലയനത്തിന് അനുമതി നിഷേധിച്ചത്. ടെലികോം സെക്രട്ടറി അൻഷു പ്രകാശും ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
എം.ടി.എൻ.എല്ലിനെ ബി.എസ്.എൻ.എല്ലിെൻറ സഹസ്ഥാപനമാക്കാനായിരുന്നു ടെലികോം മന്ത്രാലയത്തിെൻറ പദ്ധതി. അതേസമയം, 4ജി സേവനം ആരംഭിക്കുന്നതിനായി മൂലധനം സ്വരൂപിക്കാൻ ബി.എസ്.എൻ.എല്ലിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഏകദേശം 14,155 കോടിയാണ് ഇതിനായി സ്വരൂപിക്കേണ്ടത്. ബി.എസ്.എൻ.എല്ലിലെ വിരമിക്കൽ പദ്ധതി, ഭൂമി വിൽപന, ഒപ്ടിക്കൽ ഫൈബർ കേബിളുകളും ടവറുകളും സ്ഥാപിക്കൽ എന്നിവക്കും പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.