Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപണം തിരിച്ച്​...

പണം തിരിച്ച്​ നൽകുമെന്ന്​ നീരവി​െൻറ കത്ത്​ മുഖവിലക്കെടുക്കുന്നില്ലെന്ന്​ ബാങ്കുകൾ

text_fields
bookmark_border
Nirav-Modi
cancel

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന്​ വെട്ടിച്ച തുക തിരിച്ച്​ നൽകുമെന്ന നീരവ്​ മോദിയുടെ കത്ത്​ മുഖവിലക്കെടുക്കുന്നില്ലെന്ന്​ ബാങ്കുകൾ. പണം തിരിച്ച്​ നൽകുമെന്ന്​ അറിയിച്ച്​ വായ്​പയെടുത്തവർ ഇത്തരത്തിൽ കത്തുകൾ നൽകാറുണ്ട്​. ഇത്​ കേവലം ഒരു തന്ത്രത്തി​​െൻറ ഭാഗം മാത്രമാണ്​. പണം നൽകുന്നത്​ പരമാവധി നീട്ടികൊണ്ട്​ പോകുന്നതി​​െൻറ നടപടിയുടെ ഭാഗമാണ്​ ഇതെന്നും ചില ബാങ്ക്​ പ്രതിനിധികൾ പ്രതികരിച്ചു.

നീരവ്​ മോദിയുടെ തട്ടിപ്പും ദീർഘകാലത്തേക്കുള്ള നിയമനടപടികളിലേക്ക്​ തന്നെയാണ്​ നീങ്ങുന്നതെന്ന സൂചനകളാണ്​ ബാങ്കുകൾ നൽകുന്നത്​. വിജയ്​ മല്യക്ക്​ സമാനമായ കേസായിരിക്കും നീരവ്​ മോദിയുടെ വിഷയത്തിലും ഉണ്ടാവുകയെന്നാണ്​ ബാങ്കിങ്​ പ്രതിനിധികൾ നൽകുന്ന സൂചന.

നേരത്തെ ത​​െൻറ കമ്പനിയുടെ ആസ്ഥി വിറ്റ്​ 6000 കോടി രൂപ ബാങ്കുകൾക്ക്​ ഉടൻ തന്നെ തിരിച്ച്​ നൽകുമെന്ന്​ നീരവ്​ മോദി കത്തയച്ചിരുന്നു. എന്നാൽ, ഇത്​ മുഖവിലക്കെടുക്കേണ്ടെന്നാണ്​ ബാങ്കുകളുടെ നിലപാട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scambanksmalayalam newsNeerav Modi
News Summary - PNB fraud: Banks refuse to buy Nirav Modi’s promises-Business news
Next Story