മണിചെയിൻ കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒരുമാസത്തിനകം മൂന്നരക്കോടി; പൊലീസ് കേസെടുത്തു
text_fieldsപെരിന്തൽമണ്ണ (മലപ്പുറം): മണിചെയിൻ കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഒരു മാസം കൊണ്ട് മൂന്നരക്കോടി രൂപ നിക്ഷേപമായി വന്നതിൽ തൃപ്തികരമായ വിശദീകരണം നൽകാത്തതിനെത്തുടർന്ന് പൊലീസ് കേസെടുത്തു. കമ്പനിക്കുവേണ്ടി പെരിന്തൽമണ്ണ സ്വദേശികളായ രണ്ട് പേരുൾപ്പെടെ തുടങ്ങിയ അക്കൗണ്ടിൽ ഒരുമാസം കൊണ്ടാണ് മൂന്നരക്കോടിയോളം രൂപ നിക്ഷേപം വന്നത്.
തുടർന്ന് ബാങ്കിെൻറ ഹെഡ് ഒാഫിസിൽനിന്ന് അന്വേഷിച്ചപ്പോൾ തൃപ്തികരമായ മറുപടി ലഭിക്കത്തതിനാൽ പ്രസ്തുത അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ മാനേജർക്ക് വന്ന ഭീഷണിവിളികൾ ഉത്തരേന്ത്യയിൽ നിന്നായിരുന്നെന്ന് പൊലീസ് പറഞ്ഞു. വൻതുക നിക്ഷേപമായി വന്നപ്പോൾ ബന്ധപ്പെട്ട വ്യക്തികൾക്ക് മതിയായ വിശദീകരണം നൽകാനാകാതെ വന്നതോടെയാണ് സ്വമേധയാ കേസെടുത്തതെന്ന് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു.
പെട്ടെന്ന് പണമുണ്ടാക്കാമെന്ന് ജനങ്ങളെ പ്രലോഭിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.