കോർപറേറ്റ് നികുതി ഇളവ്: നിക്ഷേപം കൊണ്ടു വരുമെന്ന് ഐ.എം.എഫ്
text_fieldsവാഷിങ്ടൺ: കോർപറേറ്റ് നികുതി കുറച്ച കേന്ദ്രസർക്കാറിൻെറ തീരുമാനത്തെ പിന്തുണച്ച് ഐ.എം.എഫ്. ദീർഘകാലത്തേക് ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനുള്ള നടപടികളാണ് ഇനി ഇന്ത്യ സ്വീകരിക്കേണ്ടതെന്നും ഐ.എം.എഫ് വ്യക്തമാക്കി.
ഇന്ത്യക്ക് പരിമിതമായ വിഭവങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് കൂടുതൽ ശ്രദ്ധപുലർത്തണം. കോർപ്പറേറ്റ് നികുതി കുറക്കാനുള്ള ഇന്ത്യൻ തീരുമാനത്തെ പിന്തുണക്കുന്നു. കാരണം അത് നിക്ഷേപം കൊണ്ടുവരുമെന്നും ഐ.എം.എഫിൻെറ ഏഷ്യ-പസഫിക് ഡയറക്ടർ ചാങ്യങ് റീ പറഞ്ഞു.
അതേസമയം, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലുള്ള പ്രതിസന്ധിയും ഇന്ത്യ പരിഗണിക്കണമെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി ഡയറക്ടർ അന്ന മേരി പറഞ്ഞു. പൊതുമേഖല ബാങ്കുകളിൽ മൂലധനസമാഹരണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.