ആ സന്ദേശം ഞാൻ എഴുതിയതോ പറഞ്ഞതോ അല്ല; വ്യാജ വാർത്തയിൽ പ്രതികരണവുമായി രത്തൻ ടാറ്റ
text_fieldsന്യൂഡൽഹി: കോവിഡ് 19 മഹാമാരി കാരണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് കാര്യമായ പ്രതിസന്ധിയുണ്ടാകില്ലെന്ന് ത ാന്‍ പറഞ്ഞതായുള്ള തരത്തിൽ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ. അങ്ങനെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതിസന്ധിയിലായ സാമ ്പത്തികരംഗം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം അതിവേഗം തിരിച്ചെത്തുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞതായിട ്ടായിരുന്നു വ്യാജ സന്ദേശം. ‘ഇൗ മണിക്കൂറിൽ വളരെ പ്രചോദനം നൽകുന്നത്’ എന്ന തലക്കെട്ടിലാണ് വാർത്ത. സാമ്പത്തിക രംഗത്ത് കൊറോണ വൈറസ് ബാധ വലിയ തകര്‍ച്ചയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, ഈ വിദഗ്ധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തെ കുറിച്ചോ, കഠിനാധ്വാനത്തെ കുറിച്ചോ ഒന്നും അറിയില്ല. കൊറോണ വൈറസിനെ അതിജീവിച്ച് ഇന്ത്യന്‍ വിപണി തിരിച്ചുവരും - രത്തന്‍ ടാറ്റയുടേതായി പ്രചരിച്ച വ്യാജ സന്ദേശത്തില്‍ ഇങ്ങനെയാണ് പറയുന്നത്.
നിരവധി വ്യാകരണ പിഴവോടെയുള്ള സന്ദേശം വ്യാജമാണെന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം തന്നെ എത്തുകയായിരുന്നു. ‘സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം ഞാൻ പറയുകയോ എഴുതുകയോ ചെയ്തതല്ല. വാട്സ്ആപ്പിലോ സമൂഹ മാധ്യമങ്ങളിലോ പ്രചരിച്ച സന്ദേശങ്ങൾ നിങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എെൻറ ഔദ്യോഗിക അക്കൗണ്ടുകള്‍ വഴി പറയും. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ 82കാരനായ രത്തന്‍ ടാറ്റ ട്വീറ്റ് ചെയ്തു.
അതേസമയം, കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ രത്തൻ ടാറ്റ 1500 കോടി രൂപയാണ് പ്രഖ്യാപിച്ചത്. വെല്ലുവിളിയേറിയ ഇൗ സമയത്ത് രാജ്യത്തിെൻറ ആവശ്യങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
This post has neither been said, nor written by me. I urge you to verify media circulated on WhatsApp and social platforms. If I have something to say, I will say it on my official channels. Hope you are safe and do take care. pic.twitter.com/RNVL40aRTB
— Ratan N. Tata (@RNTata2000) April 11, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.