Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൂന്നര വർഷത്തിനിടെ...

മൂന്നര വർഷത്തിനിടെ പൊതുമേഖല ബാങ്കുകൾ പിഴയായി ഇൗടാക്കിയത്​ 10,000 കോടി

text_fields
bookmark_border
മൂന്നര വർഷത്തിനിടെ പൊതുമേഖല ബാങ്കുകൾ പിഴയായി ഇൗടാക്കിയത്​ 10,000 കോടി
cancel

ന്യൂഡൽഹി: കഴിഞ്ഞ മൂന്നര വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ ജനങ്ങളിൽ നിന്ന്​ പിഴയായി ഇൗടാക്കിയത്​ 10000 കേ ാടി രൂപ. അക്കൗണ്ടിൽ മിനിമം ബാലൻസ്​ സൂക്ഷിക്കാത്തതിനും പ്രതിമാസം നിശ്​ചിത പരിധിയിൽ കൂടുതലുള്ള എ.ടി.എം ഇടപാടുകൾ നടത്തിയതിനുമാണ്​ ബാങ്കുകൾ പിഴ ചുമത്തിയിരിക്കുന്നത്​. പാർലമ​െൻറിൽ നൽകിയ മറുപടിയിലാണ്​ സർക്കാർ ഇക്കാര്യം വ്യക്​തമാക്കിയത്​​.

മിനിമം ബാലൻസ്​ സൂക്ഷിക്കാത്തതിനാണ്​ ബാങ്കുകൾ ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത്​. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ 2,894 കോടി രൂപയാണ്​ മിനിമം ബാലൻസ്​ ഇല്ലാത്തതിന്​ പിഴയിടാക്കിയിരിക്കുന്നത്​. പി.എൻ.ബി 493 കോടി, കനറ-354, സെ​ൻട്രൽ ബാങ്ക്​-348, ബാങ്ക്​ ഒാഫ്​ ബറോഡ-328 കോടി എന്നിങ്ങനെയാണ് ​ഇൗടാക്കിയ പിഴ.

അധിക എ.ടി.എം ഉപയോഗത്തിന്​ 1,554 കോടി എസ്​.ബി.​െഎ പിഴയിടാക്കി. ബാങ്ക്​ ഒാഫ്​ ഇന്ത്യ-464, പഞ്ചാബ്​ നാഷണൽ ബാങ്ക്​-323, യുണിയൻ ബാങ്ക്​ ഒാഫ്​ ഇന്ത്യ-241, ബാങ്ക്​ ഒാഫ്​ ബറോഡ-183 എന്നിങ്ങനെയാണ്​ അധിക എ.ടി.എം ഉപയോഗത്തിന്​ ബാങ്കുകൾ ചുമത്തിയിരിക്കുന്ന പിഴ. സ്വകാര്യ ബാങ്കുകൾ ഇൗടാക്കിയ പിഴ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbifinemalayalam newsPSU Bank
News Summary - PSU banks collected Rs 10,000 crore-Business news
Next Story