ഒരു വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ പൂട്ടിയത് 5,500 എ.ടി.എം, 600 ശാഖ
text_fieldsതൃശൂർ: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ അടച്ചുപൂട്ടിയത് 5,500 എ.ടി.എമ്മുകളും 600ഓളം ശാഖകളും. ഏറ ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ കേരളത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ 50ഓളം ശാഖകളും ഏതാനും എ.ടി.എമ്മുകളും പൂട് ടിയത് ശക്തമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ടെങ്കിലും മറ്റ് പൊതുമേഖലാ ബാങ്കുകളും അതേ പാതയിലാെണന്ന് ബാങ ്കുകളുടെ ആദ്യപാദ അവലോകന റിേപാർട്ടുകൾ വ്യക്തമാക്കുന്നു.
ഡിജിറ്റൽ ഇടപാടുകൾ, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ വർധിച്ച സാഹചര്യത്തിൽ നഗര ശാഖകളും എ.ടി.എമ്മുകളുമാണ് പൂട്ടുന്നതെന്ന് ബാങ്കുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ പൂട്ടുന്നുണ്ടെന്ന് എസ്.ബി.ഐ കേരളത്തിൽ നടപ്പാക്കിയ രീതി വ്യക്തമാക്കുന്നു. ചെലവ് കുറക്കാനെന്ന പേരിലാണ് ബാങ്കുകൾ ശാഖകളും എ.ടി.എമ്മുകളും കുറക്കുന്നത്.
2018 ജൂൺ മുതൽ 2019 ജൂൺ വരെ എസ്.ബി.ഐ 420 ശാഖയും 768 എ.ടി.എമ്മുമാണ് പൂട്ടിയത്.
വിജയ, ദേന ബാങ്കുകളെ ലയിപ്പിച്ച ബാങ്ക് ഓഫ് ബറോഡ ഇതേ കാലയളവിൽ 274 എ.ടി.എമ്മാണ് നിർത്തലാക്കിയത്; 40 ശാഖകളും. ബാങ്ക് ഓഫ് ഇന്ത്യ പൂട്ടിയത് 1,269 എ.ടി.എമ്മും 36 ശാഖകളുമാണ്. ഇന്ത്യൻ ബാങ്ക് ഒഴികെയുള്ള എല്ലാ പൊതുേമഖലാ ബാങ്കുകളും ഇതേ രീതിയാണ് പിന്തുടരുന്നത്. എന്നാൽ; എച്ച്.ഡി.എഫ്.സിയും ഐ.സി.ഐ.സി.ഐയും ആക്സിസും ഉൾപ്പെടെയുള്ള നവസ്വകാര്യ ബാങ്കുകൾ നഗരങ്ങളിൽ ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം വർധിപ്പിക്കുകയാണ്. അതേസമയം, ഗ്രാമങ്ങളിൽ ഈ ബാങ്കുകളുടെ സാന്നിധ്യം ശുഷ്കമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.