അതിപ്രിയരാഷ്ട്രപദവി: പാക് സമ്പദ്വ്യവസ്ഥക്ക് പ്രതികൂലം
text_fieldsപുൽവാമയിൽ 39 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ തുടർച്ചയായി പാകിസ്സ്താെൻറ അതിപ്രി യരാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചു. ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനെ സമ്മർദത്തിലാക്കുക എന ്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് അതിപ്രിയരാഷ്ട്രപദവി പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം.
എന്താണ് അതിപ്രിയരാഷ്ട്രപദവി
ഗാട്ട് കരാറിലെ ആർട്ടിക്കൾ ഒന്നിലാണ് അതിപ്രിയരാഷ്ട്രപദവി കുറിച്ച് പരാമർശമ ുള്ളത്. പ്രധാനമായും വികസ്വര രാജ്യങ്ങൾക്കാണ് പദവികൊണ്ട് ഗുണമുള്ളത്. ഏത് രാജ്യങ്ങളിലെ വിപണികളിലേക്കും അ ധികം ബുദ്ധിമുട്ടില്ലാതെ കടന്നുചെല്ലാൻ അതിപ്രിയരാഷ്ട്രപദവി വികസ്വര രാജ്യങ്ങളെ സഹായിക്കുന്നു. ഇൗ പദവിയുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാരം നടത്തുേമ്പാൾ തീരുവകൾ ഇൗടാക്കുന്നതിന് പരിധികളുണ്ട്. ഇത് വികസ്വര രാജ്യങ്ങളിലെ വ്യവസായത്തിനും സമ്പദ്വ്യവസ്ഥക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയും പാകിസ്താനും അതിപ്രിയരാഷ്ട്രപദവിയും
1996ലാണ് പാകിസ്താന് ഇന്ത്യ അതിപ്രിയരാഷ്ട്രപദവി നൽകിയത്. എന്നാൽ, ഇന്ത്യക്ക് പൂർണമായ രീതിയിൽ അതിപ്രിയരാഷ്ട്രപദവി നൽകാൻ പാകിസ്താൻ തയാറായിട്ടില്ല. ഇതിനെ കുറിച്ച് ഇപ്പോൾ ചർച്ചകളൊന്നും നടത്തുന്നില്ലെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും അടുത്തിടെ അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏകദേശം 1,209 ഉൽപന്നങ്ങളെയാണ് പാകിസ്താൻ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 138 ഉൽപന്നങ്ങൾ വാഗ/അട്ടാരി അതിർത്തി വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.
2017-18 വർഷത്തിൽ 2.41 ബില്യൺ ഡോളറിെൻറ കച്ചവടമാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്നത്. 2016-17ൽ ഇത് 488.5 മില്യൺ മാത്രമായിരുന്നു. തുണിത്തരങ്ങൾ, രാസവസ്തുക്കൾ, പച്ചക്കറികൾ, അയേൺ, സ്റ്റീൽ തുടങ്ങിയവയാണ് ഇന്ത്യ പാകിസ്താനിലേക്ക് പ്രധാനമായും കയറ്റി അയക്കുന്നത്. എന്നാൽ, ഇന്ത്യയുടെ കയറ്റുമതിയേക്കാൾ കൂടുതലാണ് പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി
പാകിസ്താന് നൽകിയിരുന്ന അതിപ്രിയരാഷ്ട്രപദവി ഉപേക്ഷിച്ചതോടെ പാക് മണ്ണിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യക്ക് ഉയർത്താൻ സാധിക്കും. അതിപ്രിയരാഷ്ട്രപദവി പിൻവലിച്ച വിവരം ലോകവ്യാപാര സംഘടനയെയായിരിക്കും ഇന്ത്യ അറിയിക്കുക. അതിന് ശേഷമാവും കൂടുതൽ സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് രാജ്യം കടക്കുക. എന്നാൽ, ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കുള്ള ഇറക്കുമതി താരതമ്യേന കുറവായതിനാൽ പുതിയ നീക്കം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.