ഖത്തർ പ്രകൃതിവാതകത്തിെൻറ ഉൽപാദനം 30 ശതമാനം വർധിപ്പിക്കുന്നു
text_fieldsദോഹ: പ്രകൃതിവാതകത്തിെൻറ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി ഖത്തർ. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രകൃതിവാതകത്തിെൻറ ഉൽപ്പാദനം 30 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. പൊതുമേഖല സ്ഥാപനമായ ഖത്തർ പെട്രോളിയമാണ് പ്രകൃതിവാതകത്തിെൻറ ഉൽപ്പാദം വർധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
ഖത്തർ പെട്രോളിയം സി.ഇ.ഒ സാദ് ഷെരീദ അൽ-ഖാബിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 77 മില്യൺ ടൺ പ്രകൃതിവാതകമാണ് ഖത്തർ ഉൽപ്പാദിപ്പിക്കുന്നത്. 2024ൽ ഇത് 100 ടണ്ണായി വർധിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സതേൺ സെക്ടറിലെ നോർത്ത് ഫീൽഡിലായിരിക്കും അധികമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകം ശേഖരിക്കുക എന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ പ്രകൃതിവാതകത്തിെൻറ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ. പ്രകൃതിവാതകത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.