21ാം നൂറ്റാണ്ടിലെ മൻമോഹൻ സിങ് ആകാൻ അയാളെത്തുമോ?
text_fieldsഅർഥശൂന്യമായ ആവേശമല്ല, അറിവും അചഞ്ചലമായ നേതൃപാടവവുമാണ് ഒരു നായകനുവേണ്ടത്. രാജ്യത്തെ നയിക്കുന്ന ഭരണാധികാരികൾക്കും ആവശ്യം പ്രതിസന്ധികളിൽ പതറാത്ത മനസ്ഥൈര്യവും വെല്ലുവിളികൾ തിരിച്ചറിയാനും അവയെ മറികടക്കാനുമുള്ള ജ്ഞാനവുമാണ്. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിെൻറ കാറ്റിലും കോളിലും ഉലഞ്ഞേപ്പാൾ കപ്പൽച്ചേതം വരാതെ ഇന്ത്യയെ കാത്ത ഡോ. മൻമോഹൻ സിങ് ആ ഗുണങ്ങളുള്ളയാളായിരുന്നുവെന്ന് ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്. പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്നറിയാതെ രാജ്യം ഇന്ന് ഇരുട്ടിൽ തപ്പുേമ്പാഴാണ് പണ്ഡിതനായ ആ ഭരണാധികാരിയുടെ വിലയറിയുന്നത്.
1991ൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധയിലേക്ക് നീങ്ങിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട സർക്കാർ കൈവശമുണ്ടായിരുന്ന സ്വർണ ശേഖരത്തിലെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയം വെക്കുകയും ചെയ്തു. അന്നത്തെ ഇന്ത്യ നന്ദി പറഞ്ഞത് അയാളോടായിരുന്നു. റിസർവ് ബാങ്ക് ഗവർണറായും പ്രധാനമന്ത്രിയായും ധനമന്ത്രിയായും രാജ്യത്തെ നയിച്ച ഡോ. മൻമോഹൻ സിങ്ങിനോട്. അന്നത്തെ തീരുമാനത്തിൻെറ അണിയറയിൽ മൻമോഹൻ ഉണ്ടായതായതാണ് പിന്നീട് അറിഞ്ഞത്. ആ ഒറ്റ തീരുമാനത്തിൽ ഇന്ത്യയുടെ ഗതിമാറി. പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും നീങ്ങിക്കൊണ്ടിരുന്ന രാജ്യം മുന്നോട്ടു കുതിച്ചു.
കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിെൻറയും ഗതി മാറ്റിയൊഴുക്കിയ മനുഷ്യൻ 2004 മുതൽ 2014 വരെ രാജ്യത്തെ നയിച്ചു. രാജ്യത്തിന് മാത്രമല്ല, കോൺഗ്രസിനും മൻമോഹൻ സിങ് പോലൊരു സാമ്പത്തിക വിശാരദനായ നേതാവിനെ ആവശ്യമായിരുന്നു. എതിരാളികൾക്ക് മുന്നിലും രാജ്യത്തിന് മുന്നിലും കോൺഗ്രസിന് എടുത്തുകാണിക്കാൻ പാകത്തിനൊരു നേതാവിനെ ലഭിച്ചുവെന്ന് പറയാം. സാമ്പത്തിക രംഗത്തുമാത്രമല്ല, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ രംഗത്തും മൻമോഹൻസിങ് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. സർവ ശിക്ഷ അഭിയാനും തൊഴിലുറപ്പു പദ്ധതിയുമൊക്കെ അവയിൽ ചിലതായിരുന്നു.
2004ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ 2008ലെ സാമ്പത്തിക പ്രതിസന്ധിയിൽ അമേരിക്കപോലും വീണപ്പോഴും രാജ്യത്തെ താങ്ങിനിർത്തി. എന്നാൽ യു.പി.എ സർക്കാരിൻെറ രണ്ടാം ഘട്ടത്തിൽ ഒട്ടേറെ പഴികൾ കേൾക്കേണ്ടിവന്നു. ഈ പഴികളെല്ലാം ഒന്നുമല്ലായിരുന്നുവെന്ന് ചരിത്രം നരേന്ദ്ര മോദി സർക്കാരുമായി താരതമ്യം ചെയ്യുേമ്പാൾ തീർച്ചയായും രേഖപ്പെടുത്തുമെന്ന് അനുമാനിക്കാം. 2020ൽ രാജ്യവും കോൺഗ്രസ് പാർട്ടിയും പുതിയ നേതാവിനെയും പുത്തൻ സാമ്പത്തിക നയങ്ങളെയും തേടിക്കൊണ്ടിരിക്കുന്നു. 87 വയസായ മൻമോഹൻ സിങ്ങിനാകട്ടേ ഇന്ത്യയെ നയിക്കാൻ ഒത്തിരി പരിമിതികളും വന്നുകഴിഞ്ഞു. രാജ്യം അടുത്ത ഭാഗ്യനിധിയെ അന്വേഷിക്കുേമ്പാൾ നിസംശയം കണ്ണുകൾ പരതുക ചിക്കാഗോയിലേക്കാവും. അവിടെയിരുന്ന് ഒരു മനുഷ്യൻ ഇന്ത്യയെ നോക്കിക്കാണുന്നു.
2013 ൽ മൻമോഹൻ സിങ് തന്നെ റിസർവ് ബാങ്ക് ഗവർണറായി തെരഞ്ഞെടുത്ത രഘുറാം രാജൻ. രാജ്യത്തിൻെറ സാമ്പത്തിക പുരോഗതിക്കൊപ്പം അദ്ദേഹത്തിെൻറ കൈകളുമുണ്ടായിരുന്നു. എന്തുകൊണ്ട് റിസർവ് ബാങ്ക് ഗവർണറായി മൻമോഹൻ സിങ്ങിനെ പോലെ തുടക്കമിട്ട രഘുറാം രാജനും നല്ലൊരു ധനമന്ത്രിയായി, പ്രധാനമന്ത്രിയായി മാറാൻ സാധിക്കില്ല? അദ്ദേഹം ഇന്ത്യയുടെ ആത്മാവിനെ പഠിച്ചുകഴിഞ്ഞു. രാജ്യം പട്ടിണിയിലേക്ക് നീങ്ങുേമ്പാൾ മൻമോഹൻ സിങ് ജൂനിയറിനെയാണ് രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിെൻറ സൂചനകളാവാം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ രഘുറാം രാജെൻറ ദൃശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.