കോവിഡ്: ഇന്ത്യയിലെ ദരിദ്രവിഭാഗത്തെ സഹായിക്കാൻ 65,000 കോടി വേണം -രഘുറാം രാജൻ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് കഷ്ടപ്പെടുന്ന ഇന്ത്യയിലെ ദരിദ്രവിഭാ ഗത്തെ സഹായിക്കാൻ 65000 കോടി രൂപ വേണ്ടി വരുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാ ജൻ. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുമായി നടത്തിയ വിഡിയോ സംഭാഷണത്തിൽ സംസാരിക്കുകയായി അദ്ദേഹം. ദരിദ്രവിഭാഗത്തെ സഹായിക്കാൻ എത്ര പണം വേണ്ടിവരുമെന്ന രാഹുലിെൻറ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഡിയോ വഴി ഇരുവരും നടത്തിയ സംഭാഷണം കോൺഗ്രസ് ആണ് പുറത്തുവിട്ടത്. ലോക്ഡൗൺ എടുത്തുകളയൽ എളുപ്പമല്ല. എന്നാൽ ലോക്ഡൗൺ നീട്ടുന്നത് സമ്പദ്വ്യവസ്ഥയെ കൂടുതൽ തകർച്ചയിലാക്കുമെന്നും രഘുറാം രാജൻ വ്യക്തമാക്കി. ലോക്ഡൗണിൽ ഇളവുനൽകുന്നത് ബുദ്ധിപൂർവമായിരിക്കണം. അതിന് വ്യക്തമായ പദ്ധതി തയാറാക്കണം. അധികകാലം ജനങ്ങൾക്ക് ഭക്ഷണം നൽകാനുള്ള ശേഷി ഇന്ത്യക്ക് ഇല്ല. കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിപണി തുറക്കുേമ്പാൾ വളരെ ആലോചിച്ചുവേണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇന്ത്യയെയും യു.എസിനെയും രാഹുൽ എങ്ങനെയാണ് താരതമ്യപ്പെടുത്തുന്നതെന്ന് രഘുറാം ചോദിച്ചു. ഇന്ത്യയിൽ ആഴത്തിൽ നിലനിൽക്കുന്ന അസമത്വം ആണ് വെല്ലുവിളി എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സാമൂഹികമായി നമ്മുടെ രാജ്യത്ത് വളരെയധികം മാറ്റങ്ങൾ വരേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങൾക്കും വിവിധ തരം പ്രശ്നങ്ങളാണ്. എല്ലാ പ്രശ്നങ്ങൾക്കുമായി ഒരു പരിഹാരം സാധ്യമല്ലെന്നും വ്യത്യസ്ത പ്രശ്നങ്ങളെ വ്യത്യസ്ത രൂപത്തിലാണ് അഭിമുഖീകരിക്കേണ്ടതെന്നും രാഹുൽ മറുപടി നൽകി.
കോവിഡ് തകർത്ത സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതു സംബന്ധിച്ച് വിദഗ്ദരുമായി രാഹുൽ ഗാന്ധി നടത്തുന്ന സംഭാഷണ പരമ്പരയിലെ ആദ്യ വിഡിയോ സംഭാഷണമാണ് രഘുറാം രാജനുമായി നടത്തിയത്. നിലവിൽ ഷികാഗോ യൂനിവേഴ്സിറ്റി പ്രഫസറാണ് രഘുറാം രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.