രഘുറാം രാജൻ തട്ടിപ്പുകാരുടെ വിവരങ്ങൾ നൽകി; നടപടിയുണ്ടായില്ല
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ വായ്പ തട്ടിപ്പുകാരെക്കുറിച്ച വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒാഫിസിന് നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. വിവരാവകാശ അപേക്ഷക്ക് ലഭിച്ച രേഖകൾ ‘ദ വയർ’ പുറത്തുവിട്ടു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ് എട്ടുമാസം പിന്നിട്ടപ്പോഴാണ് ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന കത്ത് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഒാഫിസുകൾക്ക് നൽകിയത്.
നിഷ്ക്രിയ ആസ്തിയുള്ള തട്ടിപ്പുകാരുടെ വിശദാംശങ്ങൾ അടങ്ങുന്നതായിരുന്നു ആർ.ബി.െഎ ഗവർണറുടെ കത്ത്. രഘുറാം രാജെൻറ കത്ത് യു.പി.എ സർക്കാറിെൻറ കാലത്തായിരുന്നുവെന്ന പ്രചാരണം ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കത്ത് കൊടുത്തത് മോദിയുടെ കാലത്തുതന്നെയാണെന്ന് ഇതോടെ വ്യക്തമായി. 2015 ഫെബ്രുവരി നാലിനായിരുന്നു ഗവർണർ കത്ത് നൽകിയത്.
തട്ടിപ്പുകാർ രക്ഷപ്പെടാതിരിക്കാൻ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2018 സെപ്റ്റംബർ ആറിന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുരളി മനോഹർ ജോഷി അധ്യക്ഷനായ പാർലമെൻറിെൻറ എസ്റ്റിമേറ്റ് കമ്മിറ്റിക്ക് 17 പേജ് വരുന്ന കുറിപ്പ് രഘുറാം രാജൻ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.