നോട്ട്പിൻവലിക്കൽ ലക്ഷ്യം പൂർത്തീകരിച്ചില്ലെന്ന് ബജാജ് തലവൻ
text_fieldsപൂണൈ: മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് പിൻവലിക്കൽ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചില്ലെന്ന് ബജാജ് ഒാേട്ടാ ചെയർമാൻ രാഹുൽ ബജാജ്. കമ്പനിയുടെ ഒാഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുേമ്പാഴാണ് നോട്ട് പിൻവലിക്കലിനെ വിമർശിച്ച് രാഹുൽ ബജാജ് രംഗത്തെത്തിയത്. പുതിയ നികുതി പരിഷ്കാരമായ ചരക്ക് സേവന നികുതി രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ പറഞ്ഞു.
നോട്ട് പിൻവലിക്കൽ നന്ദ്രേമോദിയുടെ പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നായിരുന്നു. ആരും അതിനെ ചോദ്യം ചെയ്തില്ല. യു.പിയിൽ നടന്ന തെരഞ്ഞെടുപ്പിലും മോദിക്ക് ജനങ്ങൾ വോട്ട് ചെയ്തു. പരിഷ്കാരം ദീർഘകാലത്തിൽ രാജ്യത്തിന് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ. എന്നാൽ ഇത്തരത്തിലുള്ള മാറ്റങ്ങളൊന്നും സമ്പദ്വ്യവസ്ഥയിൽ നിലവിൽ കാണുന്നില്ലെന്ന് രാഹുൽ പറഞ്ഞു. നോട്ട് പിൻവലിക്കൽ കള്ളപ്പണം ഇല്ലാതാക്കിയോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എന്നാൽ ജി.എസ്.ടി സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും ബജാജ് ചൂണ്ടിക്കാട്ടി. നോട്ട് പിൻവലിക്കൽ പോലയല്ല ജി.എസ്.ടി. നോട്ട് പിൻവലിക്കൽ പരാജയമായിരുന്നുവെങ്കിൽ ജി.എസ്.ടി അത്തരത്തിലുള്ളതല്ല. ജി.എസ്.ടി മൂലം ജനങ്ങൾക്ക് വലിയ പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. പുതിയ നികുതി പരിഷ്കാരം സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷയെന്നും രാഹൂൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.