Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒാഹരി വിപണികൾ പുതു...

ഒാഹരി വിപണികൾ പുതു ഉയരത്തിൽ

text_fields
bookmark_border
ഒാഹരി വിപണികൾ പുതു ഉയരത്തിൽ
cancel

മുംബൈ: ഒാഹരി വിപണികൾ വെള്ളിയാഴ്​ചയും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സുചിക സെൻസെക്​സ്​ 216 പോയിൻറ്​ നേട്ടത്തോടെ 37201.47ലാണ്​ വ്യാപാരം ആരംഭിച്ചത്​.ദേശീയ സൂചിക നിഫ്​റ്റി  62 പോയിൻറ്​ ഉയർന്ന്​ 11,229 പോയിൻറിലാണ്​ വ്യാപാരം ആരംഭിച്ചത്​. ഇതാദ്യമായാണ്​ നിഫ്​റ്റി 11,200 പോയിൻറിലെത്തുന്നത്​.

​െഎ.ടി.സി, ഹിൻഡാൽകോ, ​കോട്ടക്​ ബാങ്ക്​, ബജാജ്​ ഒാ​േട്ടാ, ടാറ്റ സ്​റ്റീൽ, ഭാരതി എയർടൽ, ടാറ്റ മോ​േട്ടാ​ഴ്​സ്​, വേദാന്ത തുടങ്ങിയവയുടെ ഒാഹരികൾ നേട്ടത്തിലായപ്പോൾ ടി.സി.എസ്​, അദാനി പോർട്​സ്​, എസ്​.ബി.​െഎ.എൻ, യെസ്​ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​ തുടങ്ങിയവ നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​.

അതേ സമയം, ആ​ഗോളതലത്തിൽ ഏഷ്യൻ ഒാഹരികൾക്ക്​ സമ്മിശ്ര പ്രതികരണമാണ്​ ഉണ്ടാവുന്നത്​. ചൈന-യു.എസ്​ വ്യാപാര യുദ്ധം ഇന്നും വിപണികളെ സ്വാധീനിച്ചിട്ടുണ്ട്​. എന്നാൽ, യുറോപ്യൻ യൂനിയനുമായി വ്യാപാര സഹകരണം തുടരാനുള്ള യു.എസ്​ തീരുമാനം പല വിപണിക​ളേയും പോസിറ്റീവായി സ്വാധീനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sensexniftyNSEBSEmalayalam news
News Summary - Rally is in full swing: 11,500 could be Nifty’s next stop-Business news
Next Story