റമദാൻ: 5000 ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കിഴിവ്
text_fieldsദുബൈ: റമദാന് മുന്നോടിയായി ഇൗ മാസം 31 വരെ 5000 ഉൽപന്നങ്ങൾക്ക് വിലക്കിഴിവുണ്ടാകുമെന്ന് സാമ്പത്തികകാര്യ മന്ത്ര ാലയം അറിയിച്ചു. 25 മുതൽ 60 ശതമാനം വരെ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പിങ് മാളുകളിലും വിവിധ സ്ഥ ാപനങ്ങളിലും ഒാഫറുകൾ ലഭിക്കും.
15ാമത് ഗൾഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ദിന കോൺഫറൻസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവിധ റിെട്ടയിൽ സ്ഥാപനങ്ങളുമായി ഇത് സംബന്ധിച്ച് ധാരണയുണ്ടാക്കിയതായി കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ ഡോ. ഹാഷിം അൽ നുെഎമി അറിയിച്ചു. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ അടക്കമുള്ള വിവിധ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാൻ ഇൗ പദ്ധതിയിലൂടെ സഹായകമാവും.
റമദാനിലെ വില വർധനവ് തടയാൻ ലക്ഷ്യമിട്ടാണ് ഒാഫറുകൾ പ്രഖ്യാപിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് ടുവേഡ്സ് സെക്യൂർ ഇലക്ട്രോണിക് ഷോപ്പിങ് എക്സ്പീരിയൻസ് ഫോർ ദ കൺസ്യുമർ എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു.
യൂനിയൻ കോപ്പിൽ മാർച്ചിൽ 30 ശതമാനം വരെ കിഴിവ്
15ാമത് ഗൾഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ദിന കോൺഫറൻസിെൻറയും കോപ്പ് ഷോപ്പിങ് ഫെസ്റ്റിവലിെൻറയും ഭാഗമായി മാർച്ച് മാസം 300 ഒാളം ഉൽപന്നങ്ങൾക്ക് 30 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയതായി ഹാപ്പിനസ് ആൻറ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തക്കി അറിയിച്ചു. കോപ്പ് ബ്രാൻറ് ഉൽപന്നങ്ങളുടെ എണ്ണം 921 ആയി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.