പണപ്പെരുപ്പം ഉയരുന്നു; ആർ.ബി.െഎ സമ്മർദത്തിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് ആർ.ബി.െഎയേയും സമർദത്തിലാക്കുന്നതായി റിപ്പോർട്ട്. പണപ്പെരുപ്പം ഉയരുന്നതോടൊപ്പം പ്രതീക്ഷിച്ച വളർച്ചയുണ്ടാകാത്തതുമാണ് കേന്ദ്രബാങ്കിനെ സമർദത്തിലാക്കുന്നത്.
കഴിഞ്ഞ വായ്പ അവലോകനത്തിൽ നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്തിയിരുന്നില്ല. പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു നടപടി. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയിൽ ഉണ്ടായതാണ് ആർ.ബി.െഎ പ്രതിസന്ധിയിലെത്തിക്കുന്നത്.
കേന്ദ്രജീവനക്കാരുടെ എച്ച്.ആർ.എ ഉയർത്തിയത് പണപ്പെരുപ്പം ഉയരുന്നതിന് കാരണമാക്കുമെന്ന് ആർ.ബി.െഎ മുന്നറിയിപ്പ് നൽകിയിരുന്നു. ഇൗ സാധ്യത കൂടി പരിഗണിച്ചാണ് കേന്ദ്ര bനിർദേശം അവഗണിച്ച് നിരക്കുകളിൽ മാറ്റം വരുത്താതിരുന്നതിന് കാരണം. ആർ.ബി.െഎയുടെ തീരുമാനം ശരിവെക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവുന്നത്.
നേരത്തെ ഭക്ഷ്യോൽപ്പന്നങ്ങളുടെ വില 2.26 ശതമാനത്തിൽ നിന്ന് 4.41 ശതമാനത്തിലേക്ക് കൂടിയിരുന്നു. എണ്ണവിലയും ഉയർന്നാണ് നിൽക്കുന്നത്. എണ്ണവില ഒപെക് ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇത് പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനാണ് കാരണമാക്കും. സമ്പദ്വ്യവസ്ഥയിൽ സർക്കാറിെൻറ ശരിയായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരുന്ന മാസങ്ങളിലും നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്താനുള്ള സാധ്യതകൾ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.