പ്രളയബാധിതർക്കുള്ള സഹായത്തിൽനിന്ന് ബാങ്കിങ് ചാർജ് ഇൗടാക്കരുത് –റിസർവ് ബാങ്ക്
text_fieldsമലപ്പുറം: പ്രളയബാധിതർക്ക് സർക്കാർ സഹായമായി നൽകുന്ന തുകയിൽനിന്ന് ബാങ്കുകൾ മെയിൻറനൻസ് നിരക്ക് ഇൗടാക്കരുെതന്ന് റിസർവ് ബാങ്ക്. ബാങ്കുകൾ പിടിക്കുന്ന തുക ഇടപാടുകാർക്ക് തിരിച്ചുനൽകണം. മുഷിഞ്ഞതും കീറിയതും പുതിയ സീരീസിലുള്ളതുമായ നോട്ടുകളും ബാങ്ക് ബ്രാഞ്ചുകൾ വഴിയും കറൻസി ചെസ്റ്റുകളിലും മാറ്റാമെന്നും അറിയിച്ചു. നേരത്തേ പഴയ നോട്ടുകൾ മാറ്റാൻ മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ.
പ്രളയാനന്തരമാണ് പുതിയ നോട്ടുകൾക്കും ഇത് ബാധകമാക്കിയത്. പ്രളയത്തെതുടർന്ന് കേരളത്തിന് മാത്രം നൽകിയ പ്രത്യേകാനുമതി പിന്നീട് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാക്കി. പ്രളയശേഷം ബാങ്കിങ് ഇടപാടുകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ബാങ്കിങ് അവലോകന സമിതി തീരുമാനപ്രകാരമാണിത്.
കാർഷികേതര വായ്പകളുടെ തിരിച്ചടവിനുള്ള കാലപരിധി നീട്ടിനൽകും. ഒരു വർഷമുള്ളത് നാലു വർഷംവരെയാക്കും. കാർഷിക വായ്പ മൂന്ന് വർഷം വരെയുള്ള ദീർഘകാല വായ്പകളാക്കും. നിലവിൽ കൃഷി ചെയ്യുന്നവർക്ക് അധികവായ്പ അനുവദിക്കാനും തീരുമാനമുണ്ട്. എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയതായി ആർ.ബി.െഎ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.