പി.എം.സി ബാങ്കിൻെറ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു
text_fieldsമുംബൈ: പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിൻെറ (പി.എം.സി ) പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചു. ചൊവ്വാഴ്ച മുത ൽ ആറു മാസത്തെക്കാണ് മരവിപ്പിക്കൽ. സേവിങ് മുതൽ എല്ലാ തരത്തിലുമുള്ള അക്കൗണ്ടുകളിൽ നിന്ന് നിക്ഷേപകർക്ക് ആയിരം ര ൂപ വരെയെ ഈ കാലയളവിൽ പിൻവലിക്കാൻ കഴിയുകയുള്ളൂ. നിക്ഷേപം, വായ്പ തുടങ്ങി മറ്റ് പ്രവർത്തനങ്ങൾക്ക് ബാങ്കിന് റിസർവ് ബാങ്കിൻെറ മുൻകൂർ അനുമതി വേണം.
റിസർബാങ്ക് ഉത്തരവിനെ തുടർന്നു നഗരത്തിലെ പി.എം.സി ശാഖകൾ പൂട്ടിയത് നിക്ഷേപകരെ വലച്ചു. ശാഖകൾക്ക് മുമ്പിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ബാങ്കിൽ നടന്ന തിരിമറിയുടെ പേരിലാണ് നിയന്ത്രണമെന്നും വിഷയം ഉടൻ പരിഹരിച്ച് പെട്ടെന്നുതന്നെ ബാങ്ക് പ്രവർത്തനം പുനരാരംഭിക്കുമെന്നും പി.എം.സി മാനേജിംഗ് ഡയറക്ടർ ജോയി തോമസ് അറിയിച്ചു.
തിങ്കളാഴ്ച ബാങ്ക് സമയം അവസാനിക്കുന്നതോടെ ബാങ്കിംങ് റെഗുലേഷൻ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പിൽ വരും എന്നാണ് റിസർവ് ബാങ്കിൻെറ കുറിപ്പിൽ പറയുന്നത്. മഹാരാഷ്ട്രക്ക് പുറമേ ഡൽഹി, കർണാടക,ഗോവ, ഗുജറാത്ത്,ആന്ധ്രപ്രദേശ്,മധ്യപ്രദേശ് എന്നിവിടങ്ങളിലും പി.എം.സിക്ക് ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.