ഉർജിത് പട്ടേലിന് കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരെ സംബന്ധിച്ചു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ നൽകിയ കത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവക്ക് കേന്ദ്ര വിവരാവകാശ കമീഷൻ നിർദേശം നൽകി. ഇക്കാര്യത്തിൽ കാരണം കാണിക്കാൻ വിവരാവകാശ കമീഷണർ ശ്രീധർ ആചാര്യലു നോട്ടീസ് അയച്ചു. 2015 ഫെബ്രുവരി അഞ്ചിനാണ് മോദി സർക്കാറിന് രഘുറാം രാജൻ കത്ത് നൽകിയത്.
വിവരാവകാശ നിയമപ്രകാരമുള്ള അേന്വഷണത്തിന് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രാലയവും റിസർവ് ബാങ്കും വ്യക്തമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് സ്വകാര്യ വാർത്ത പോർട്ടൽ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്. ‘രഘുറാം രാജൻ എന്നാണ് കത്തയച്ചത്, അത് അതത് ഒാഫിസുകളിൽ എന്നാണ് സ്വീകരിച്ചത്, അതിൽ സ്വീകരിച്ച നടപടികളെന്ത് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതോടെയാണ് കേന്ദ്ര വിവരാവകാശ കമീഷന് ഇടപെടേണ്ടി വന്നത്. സർക്കാർ, സർക്കാരിതര ഏജൻസികൾ ഇക്കാര്യം അന്വേഷിക്കുന്നതിനാൽ വിവരം നൽകാനാവില്ലെന്നായിരുന്നു ആർ.ബി.െഎയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രാലയവും ഒരു വിവരവും നൽകാനാവില്ലെന്ന നിലപാെടടുത്തു.
വായ്പയെടുത്ത് മുങ്ങിയവരുടെ പട്ടിക പുറത്തുവിടണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചാണ് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന് വിവരാവകാശ കമീഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചത്. 50 കോടി രൂപയോ അതിൽ കൂടുതലോ വായ്പയെടുത്തവരുടെ വിശദാംശങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനു പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനാണ് പട്ടേലിനോടു ആവശ്യപ്പെട്ടത്. ഈ മാസം 16നകം നോട്ടിസിനു മറുപടി നൽകണം.
വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയവരുടെ പേരുകൾ പുറത്തുവിടണമെന്ന മുൻ കമീഷണർ ശൈലേഷ് ഗാന്ധിയുടെ ഉത്തരവ് സുപ്രീംകോടതി മുമ്പ് ശരിെവച്ചിരുന്നു. കോടതി ഉത്തരവിട്ടിട്ടും വിവരം പുറത്തുവിടാതെ റിസർവ് ബാങ്ക് അതി രഹസ്യസ്വഭാവം പുലർത്തുകയാണെന്ന് കമീഷൻ വിമർശിച്ചു. ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ നൽകിയ കത്ത് ഉടൻ പരസ്യമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവക്ക് കമീഷൻ നിർദേശം നൽകി.
ആർ.ബി.െഎ ഗവർണറും ഡെപ്യൂട്ടി ഗവർണറും ആർ.ബി.െഎ വെബ്സൈറ്റും വിവരാവകാശ നയങ്ങൾക്ക് അനുസൃതമായല്ല പ്രവർത്തിക്കുന്നതെന്ന് ശ്രീധർ ആചാര്യലു ആരോപിച്ചു. വായ്പ തിരിച്ചടക്കാൻ കഴിയാത്തതിെൻറ പേരിൽ 2015ൽ 3000 കർഷകർ ജീവനൊടുക്കിയ രാജ്യമാണിത്. അവിടെയാണ് ബാങ്കു വായ്പയെടുത്ത് മുങ്ങിയവരെ സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക രേഖപോലെ സൂക്ഷിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്തിെൻറ സാമ്പത്തിക സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പട്ടിക ഉടൻ പുറത്തുവിടണമെന്നും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.