റിസർവ് ബാങ്ക് വായ്പ നയം ഇന്ന് പ്രഖ്യാപിക്കും
text_fieldsമുംബൈ: റിസർവ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടരക്കാണ് പ്രഖ്യാപനം.പലിശ നിരക്കിൽ ആർ.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. പലിശ നിരക്കിൽ 25 ശതമാനമെങ്കിലും ഇളവ് വ്യവസായ മേഖല പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അര ശതമാനം കുറച്ചിരുന്നു. ഇത് ആർബിഐ പ്രഖ്യാപനം മുൻകൂട്ടി കണ്ടാണെന്നാണ് വിലയിരുത്തൽ.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുേമ്പാൾ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിൽ 6.25 ശതമാനമാണ്. പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ നാല് തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയ്യാറായിരുന്നില്ല. എന്നാൽ പണപ്പെരുപ്പ നിരക്ക് അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയത് പരിഗണിച്ച് ഇത്തവണ പലിശ ആറു ശതമാനത്തിലേക്ക് കുറക്കാൻ തയ്യാറായേക്കുമെന്നാണ് സൂചന.
ധനനയസമിതിയിൽ പലിശ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരും മുന്നോട്ടുവച്ചേക്കും. പലിശ കുറക്കാത്തതിൽ കേന്ദ്രം കഴിഞ്ഞ തവണ നീരസം പ്രകടിപ്പിച്ചിരുന്നു. ഓഹരി വിപണികളും നേട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.