റിപ്പോ നിരക്ക് കുറച്ചു; ഭവന-വാഹന വായ്പ പലിശ നിരക്ക് കുറയും
text_fieldsന്യൂഡൽഹി: തുടർച്ചയായ മൂന്ന വായ്പ അവലോകനത്തിന് ശേഷവും പലിശ നിരക്കുകളിൽ കുറവ് വരുത്തി ആർ.ബി.ഐ. 25 ബേസിക് പോ യിൻറിൻെറ കുറവാണ് ആർ.ബി.ഐ റിപ്പോ നിരക്കിൽ വരുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് നടന്ന രണ്ട് യോഗങ്ങൾക്ക് ശ േഷവും ആർ.ബി.ഐ പലിശനിരക്കുകൾ കുറച്ചിരുന്നു.
5.75 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുേമ്പാൾ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ. വളർച്ച നിരക്ക് കുറഞ്ഞതും അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ സ്ഥിതിവിശേഷവുമാണ് റിപ്പോ നിരക്ക് കുറക്കാൻ ആർ.ബി.ഐയെ പ്രേരിപ്പിച്ചത്. രാജ്യത്തെ വളർച്ച നിരക്ക് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ ആറ് ശതമാനത്തിനും താഴേക്ക് പോയിരുന്നു.
ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പ നിരക്ക് നിലവിൽ 2.9 ശതമാനമാണ്. ആർ.ബി.ഐ പ്രതീക്ഷിച്ചതിലും താഴെയാണ് റീടെയിൽ പണപ്പെരുപ്പ് നിരക്ക്. ആഭ്യന്തര ഉപഭോഗം കുറഞ്ഞതാണ് സാമ്പത്തിക വളർച്ച കുറയാനുള്ള കാരണമെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ. പലിശനിരക്ക് കുറക്കുന്നത് വഴി ഉപഭോഗത്തിൽ വർധനയുണ്ടാക്കാമെന്നാണ് കേന്ദ്രബാങ്കിൻെറ കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.