വായ്പ പലിശ നിരക്ക് കുറയും; റിപ്പോ നിരക്ക് കുറച്ച് ആർ.ബി.െഎ
text_fieldsമുംബൈ: 17 മാസത്തിനിടെ ആദ്യമായി റിസർവ് ബാങ്ക് (ആർ.ബി.െഎ) റിപോ നിരക്കിൽ 0.25 ശതമാനം കുറ വുവരുത്തി. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലി ശനിരക്കായ റിപോ 6.50ത്തിൽനിന്ന് 6.25 ശതമാനമായാണ് കുറച്ചത്. പണപ്പെരുപ്പം റിസർവ് ബാ ങ്ക് ലക്ഷ്യമിടുന്ന നിരക്കിൽ നിൽക്കുമെന്ന പ്രതീക്ഷയിലാണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എം.പി.സി) നടപടി. റിവേഴ്സ് റിപോ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമായും കുറച്ചു.
ആർ.ബി.െഎ നടപടി ഭവന, വാഹന വായ്പയുടെ നിരക്ക് കുറയാൻ ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ, പൊടുന്നനെ നിരക്കിൽ കുറവുണ്ടാവില്ലെന്നാണ് ബാങ്കിങ് േമഖലയിൽനിന്നുള്ള സൂചനകൾ. ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ മോദി സർക്കാറിന് സഹായകരമായ നീക്കമാണിതെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തു. റിപോ നിരക്ക് കുറക്കുന്നതിന് അനുകൂലമായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും മറ്റു മൂന്നുപേരും വോട്ടുചെയ്തപ്പോൾ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും മറ്റൊരും അംഗം ചേതൻ ഘാെട്ടയും തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് ബാങ്കുകളിൽനിന്ന് ഇൗടാക്കുന്ന നിരക്കാണ് റിവേഴ്സ് റിപോ.
വൻതുക നിക്ഷേപത്തിെൻറ പരിധി (ബൾക്ക് ഡെപ്പോസിറ്റ്) നിലവിലെ ഒരു കോടിയിൽനിന്ന് രണ്ടു കോടിയാക്കാനും ആർ.ബി.െഎ തീരുമാനിച്ചു. ബാങ്കുകൾക്ക് കൂടുതൽ ധനസമാഹരണത്തിന് ഇത് വഴിയൊരുക്കും. ഇത്തരം നിക്ഷേപങ്ങളുടെ പലിശനിരക്ക് നിശ്ചയിക്കാനും ബാങ്കുകൾക്ക് സ്വാതന്ത്ര്യം നൽകി. അർബൻ സഹകരണ ബാങ്കുകൾക്കായി പൊതു സംവിധാനമെന്ന നിർദേശത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ആർ.ബി.െഎ വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ചയുണ്ടാകുമെന്നാണ് ആർ.ബി.െഎ കണക്കാക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഒാഫിസിെൻറ (സി.എസ്.ഒ) അനുമാനം 7.2 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.