കാലാവധി തീരും മുേമ്പ രാജിവെച്ച് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണർ ഡോ. വിരാൽ വി. ആചാര്യ രാജിവെച്ചു. ഔദ്യോഗിക കാല ാവധി തീരാൻ ആറുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി. ആർ.ബി.ഐ മുൻ ഗവർണർ ഉർജിത് പട്ടേലും കാലാവധി പൂർത്തിയാക്കാതെയ ാണ് രാജിവെച്ചത്. പട്ടേൽ പടിയിറങ്ങി ഏഴുമാസം പിന്നിടുേമ്പാഴാണ് അദ്ദേഹത്തിെൻറ ഏറ്റവും അടുപ്പക്കാരനായി രുന്ന ആചാര്യയുടെ സ്ഥാനമൊഴിയൽ. വ്യക്തിപരമായ കാരണങ്ങളെന്നാണ് രാജിക്കത്തിൽ എഴുതിയിരിക്കുന്നത്. ഈ മാസാദ്യം ധനനയ അവലോകനം നടക്കുന്നതിനു മുേമ്പ രാജി നൽകിയിരുന്നുവെന്നാണ് വിവരം.
ന്യൂയോർക്ക് സർവകലാശാലയിലെ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ പ്രഫസറായിരിക്കെയാണ് ആചാര്യ ആർ.ബി.ഐയിൽ നിയമിതനാകുന്നത്. രാജ്യം ഉദാരവത്കരണ നയം നടപ്പാക്കിയശേഷം കേന്ദ്രബാങ്കിൽ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവർണറുമായിരുന്നു. 42 ാം വയസ്സിലാണ് ഉന്നതപദവിയിൽ നിയമിതനായത്. ഒൗദ്യോഗിക വൃത്തങ്ങളിൽ ‘ഛോട്ട രാജൻ’ എന്ന വിളിപ്പേരുണ്ട് ആചാര്യക്ക്. 1995ൽ മുംബൈ ഐ.ഐ.ടിയിൽനിന്ന് രാഷ്ട്രപതിയുടെ സ്വർണ മെഡലോടെയാണ് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. തുടർന്ന് ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സംഗീതജ്ഞൻകൂടിയായ ആചാര്യ സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്.
2018ൽ മുംബൈയിൽ ആചാര്യ നടത്തിയ പ്രഭാഷണമാണ് ആർ.ബി.ഐയും ഒന്നാം മോദി സർക്കാറും തമ്മിലെ അഭിപ്രായഭിന്നത പുറത്തുകൊണ്ടുവന്നത്. സദസ്സിൽ ഉർജിത് പട്ടേലിനെക്കൂടി കേൾവിക്കാരനാക്കിയായിരുന്നു അന്ന് സർക്കാറിനെതിരെ ആചാര്യ ആഞ്ഞടിച്ചത്. ഈ രീതിയിൽ മുന്നോട്ടു േപായാൽ രാജ്യം വലിയ പ്രതിസന്ധിയിൽ അകപ്പെടുമെന്ന്, സാമ്പത്തികമായി തകർന്ന അർജൻറീനയെ ഉദാഹരണമാക്കി അദ്ദേഹം പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. കേന്ദ്രസർക്കാർ, ഗവർണർ കാലാവധി നീട്ടി നൽകാതിരുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധൻ രഘുറാം രാജൻ, ഉർജിത് പട്ടേൽ എന്നിവരെപ്പോലെ യാഥാസ്ഥിതിക സാമ്പത്തിക നയങ്ങളിൽ ഉറച്ചു നിൽക്കുകയും കേന്ദ്രബാങ്കിെൻറ സ്വതന്ത്ര പരമാധികാരത്തിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ആചാര്യ. പണപ്പെരുപ്പക്കണക്കുകളിൽ അതിവിദഗ്ധനായ അദ്ദേഹം ധനനയ അവലോകന സമിതികളിലെ വിമത ശബ്ദമായും അറിയപ്പെട്ടു. ‘പാവങ്ങളുടെ രഘുറാം രാജനാണ് താൻ’ എന്ന് ആചാര്യ ഒരിക്കൽ സ്വയം വിശേഷിപ്പിച്ചിരുന്നു.
ആർ.ബി.ഐയിൽ 2020 ജനുവരി 20 വരെ കാലാവധിയുള്ള ആചാര്യ വീണ്ടും ന്യൂയോർക്ക് സർവകലാശാല സാമ്പത്തിക ശാസ്ത്ര പ്രഫസർ പദവിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. അമേരിക്കയിൽ സർവകലാശാല അധ്യയനം തുടങ്ങുന്ന സമയം കണക്കാക്കിയാണ് അദ്ദേഹത്തിെൻറ രാജിയെന്ന് ബാങ്ക് മേഖല വൃത്തങ്ങൾ പറയുന്നു. രാജിവാർത്ത സ്ഥിരീകരിച്ച ആർ.ബി.ഐ അടുത്ത മാസം 23 വരെ ആചാര്യ പദവിയിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ പകരം നിയമിതനാകുമെന്നാണ് അഭ്യൂഹം. ആചാര്യ അടക്കം നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർ.ബി.ഐയിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.