Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക വളർച്ച...

സാമ്പത്തിക വളർച്ച കുറയുമെന്ന്​ ആർ.ബി.ഐ

text_fields
bookmark_border
rbi
cancel

ന്യൂഡൽഹി: രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്ക്​ കുറയുമെന്ന്​ ആർ.ബി.ഐ. 2020 സാമ്പത്തിക വർഷത്തിൽ 6.1ശതമാനമായിരിക്കും ജി.ഡി.പി വളർച്ചാ നിരക്കെന്നാണ്​ ആർ.ബി.ഐ പ്രവചനം. നേരത്തെ 6.9 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥയിൽ കുതിപ്പുണ്ടാവുമെന്നായിരുന്നു ആർ.ബി.ഐ കണക്കാക്കിയിരുന്നത്​​. എന്നാൽ, സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ വളർച്ചാ നിരക്ക്​ കുറഞ്ഞതോടെയാണ്​ ആർ.ബി.ഐ ജി.ഡി.പിയിൽ കുറവ്​ വരുത്തിയത്​.

വരുന്ന മാസങ്ങളിൽ പണപ്പെരുപ്പം ഉയരുമെന്നും ആർ.ബി.ഐ പ്രവചിക്കുന്നു. കാർഷികോൽപാദനം ഉയരുമെന്ന്​ പറയുന്ന ആർ.ബി.ഐയുടെ വായ്​പ അവലോകന സമിതി വ്യവസായിക ഉൽപാദനത്തിൽ ഇടിവുണ്ടായെന്നും വ്യക്​തമാക്കുന്നു. ആഗോള സമ്പദ്​വ്യവസ്ഥയിലെ തളർച്ചയും എണ്ണവിലയിലെ അനിശ്​ചിതത്വങ്ങളും നിരക്ക്​ നിശ്​ചയിക്കാൻ ആർ.ബി.ഐ പരിഗണിച്ചിട്ടുണ്ട്​.

രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നുവെന്ന്​ വ്യക്​തമാക്കുന്നതാണ്​ ആർ.ബി.ഐയുടെ പുതിയ വായ്​പനയം. കഴിഞ്ഞ വായ്​പ അവലോകന യോഗങ്ങൾക്ക്​​ ശേഷവും ആർ.ബി.ഐ പലിശ നിരക്കുകൾ കുറച്ചിരുന്നു. എന്നാൽ, ഇതുകൊണ്ട്​ പ്രതിസന്ധി മറികടക്കാൻ സാധിച്ചിട്ടില്ലെന്നതാണ്​ വീണ്ടുമുള്ള നിരക്ക്​ കുറക്കലുകൾ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsrbigdpmalayalam newsPolicy Meeting
News Summary - RBI GDP Estimate-Business news
Next Story