കരുതൽ സ്വർണ്ണം വിറ്റിട്ടില്ലെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: കരുതൽ സ്വർണ്ണശേഖരം വിറ്റുവെന്ന വാർത്തകളിൽ വിശദീകരണവുമായി ആർ.ബി.ഐ. സ്വർണ്ണശേഖരം വിറ്റിട്ടില്ലെന്നു ം എക്സ്ചേഞ്ച് റേറ്റുകളിലുണ്ടായ മാറ്റവും അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിെൻറ വിലയിലുണ്ടായ വ്യതിയാ നവും മൂല്യം കുറയുന്നതിന് ഇടയാക്കിയെന്നുമാണ് ആർ.ബി.ഐയുടെ വിശദീകരണം.
ആർ.ബി.ഐ 1.15 ബില്യൺ ഡോളറിെൻറ കരുതൽ സ ്വർണം വിറ്റുവെന്നായിരുന്നു ആരോപണം. സാമ്പത്തിക വർഷത്തിൽ 5.1 ബില്യൺ ഡോളറിെൻറ സ്വർണ്ണം ആർ.ബി.ഐ വാങ്ങുകയും ചെയ്തുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഒക്ടോബർ 11വരെ, 2670 കോടി ഡോളർ വിലമതിക്കുന്ന സ്വർണമാണ് ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ ഉള്ളത്. ആഗസ്റ്റ് വരെ 19.87 ദശലക്ഷം ട്രോയ് ഔൺസാണ് കൈവശമുള്ള സ്വർണത്തിെൻറ അളവ്. ബിമൻ ജലാൻ സമിതി റിപ്പോർട്ട് സ്വീകരിച്ചതിനു പിന്നാലെ സ്വർണത്തിന്മേലുള്ള വ്യാപാരം ആർ.ബി.ഐ വർധിപ്പിച്ചുവെന്ന കണക്കുകളാണ് പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.