പ്രതിസന്ധി രൂക്ഷം; റിവേഴ്സ് റിപോ നിരക്ക് കുറച്ചു -ആർ.ബി.ഐ
text_fieldsന്യൂഡൽഹി: സാമ്പത്തിക മേഖലക്ക് ഊർജം പകരുന്ന പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്. ചെറുകിട ഇടത്തരം ബാങ്കിങ് മേ ഖലകൾക്കായി 50,000 കോടി രൂപ അനുവദിച്ചു. റിവേഴ്സ് റിേപ്പാ നിരക്ക് നാലു ശതമാനത്തിൽനിന്ന് 3.75 ശതമാനമായി കുറച്ച ു. സംസ്ഥാനത്തിന് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക തുക അനുവദിച്ചതായും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വാർ ത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂലധന സഹായമായി നബാർഡിന് 25000 കോടി, ഹൗസിങ് ബാങ്കിന് 10000 കോടി, സിഡ്ബിക്ക് 15,000 േകാടി രൂപയും അനുവദിച്ചു. ചെറുകിട, ഇടത്തര ബാങ്കിങ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശക്ക് പണം ലഭ്യമാക്കും. ഇതിനായി 50,000 കോടി കേന്ദ്രബാങ്ക് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം ലഭ്യത ഉറപ്പാക്കുക, വായ്പ ലഭ്യത ഉറപ്പാക്കുക, സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കുക, സുഗമമായ വിപണി ഉറപ്പാക്കുക തുടങ്ങിയവയാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നതെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലെ സ്ഥിതിഗതികൾ രൂക്ഷമാണ്. അടിയന്തര നടപടികൾ കൈക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 1931ലെ മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് അന്തരാഷ്്ട്ര നാണ്യനിധി വ്യക്തമാക്കിയിരുന്നു. വലിയ മാന്ദ്യമുണ്ടാകുമെന്നാണ് ഐ.എം.എഫിെൻറ മുന്നറിയിപ്പ്.
ലോകത്താകമാനം സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടാകും. ഉത്പാദന സേവന മേഖലയിൽ കോവിഡ് സാഹചര്യത്തിൽ വലിയ നഷ്ടമുണ്ടായി. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. അതിെൻറ ഭാഗമായി കേന്ദ്രബാങ്ക് നിരവധി പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിവന്നതായും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി.
കോവിഡിന് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് വേഗം തിരിച്ചുവരാൻ കഴിയും. ഇന്ത്യ 1.9 ശതമാനം വളർച്ച നേടും. മാർച്ച് 27 വരെ വിപണിയിലേക്ക് ജി.ഡി.പിയുടെ 3.2 ശതമാനം എത്തിക്കാൻ സാധിച്ചു ലോക്ഡൗൺ വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനോട് പൊരുതുന്നതിനായി വിവിധ മേഖലകളിലെ ജീവനക്കാർ വീട്ടിലിരുന്ന് േജാലിചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ തുടങ്ങി കോവിഡിനെതിരെ മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിക്കുന്നതായും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.