ആർ.ബി.ഐ ഗവർണർ ഉൗർജിത് പട്ടേൽ രാജിവെച്ചു
text_fieldsന്യൂഡൽഹി: മോദിസർക്കാറും ബി.ജെ.പിയും പ്രതിസന്ധിയുടെ പുതിയ നീർച്ചുഴിയിൽ. റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ സർക്കാർ നടത്തുന്ന നീക്കങ്ങളിൽ അതൃപ്തനായ റിസർ വ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെച്ചു.ശീതകാല പാർലമെൻറ് സമ്മേളനം തുടങ്ങ ുന്നതിന് തൊട്ടുതലേന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്ന് ഉർജിത് പേട്ടൽ വിശദീകരിച്ചെങ്കിലും കാലാവധി പൂർത്തിയാക്കാൻ 10 മാസം ബാക്കിനിൽക്ക െയാണ്, ഉടക്കുകൾക്ക് പിന്നാലെയുള്ള രാജി.
ഉർജിത് പേട്ടൽ രാജിവെക്കുമെന്ന് നേര ത്തേ സൂചന ഉണ്ടായിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചുവെന്ന പ്രതീതിയാണ് സർക്കാർ സൃ ഷ്ടിച്ചിരുന്നത്. സമ്പദ്രംഗത്ത് സ്വയംഭരണ സ്വാതന്ത്ര്യമുള്ള ഭരണഘടനാ സ്ഥാപനമ ാണ് റിസർവ് ബാങ്ക്. ഡയറക്ടർ ബോർഡിൽ വേണ്ടപ്പെട്ടവരെ തിരുകി പ്രവർത്തനത്തിൽ സർ ക്കാർ കൈകടത്തുന്ന പ്രശ്നം ബാങ്കും സർക്കാറുമായുള്ള ഏറ്റുമുട്ടലായി വളർന്നിരുന്നു.
കടുത്ത മാന്ദ്യത്തിലേക്ക് എടുത്തെറിഞ്ഞ മോദിസർക്കാറിെൻറ സാമ്പത്തിക നടപടികളുടെ കെടുതിക്ക് മറുമരുന്നായി റിസർവ് ബാങ്കിെൻറ 10 ലക്ഷം കോടിയോളം രൂപ വരുന്ന കരുതൽ ശേഖരത്തിൽ കൈവെക്കാൻ സർക്കാർ നീങ്ങിയതോടെയാണ് ഉർജിത് പേട്ടലും െഡപ്യൂട്ടി ഗവർണർമാരും ഉടക്കിയത്. ജി.എസ്.ടിയും നോട്ടു നിരോധനവും തകർത്ത ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് കൂടുതൽ വായ്പ നൽകാൻ, മൂലധനാടിത്തറ തകർന്നുനിൽക്കുന്ന ബാങ്കുകൾക്ക് ചട്ടം ഇളവു ചെയ്തു കൊടുക്കണമെന്നും നിർബന്ധിച്ചു. എന്നാൽ, റിസർവ് ബാങ്കിനെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾക്ക് ഗവർണറും സഹഗവർണർമാരും എതിരായിരുന്നു.
സ്വയംഭരണ സ്വാതന്ത്ര്യമുള്ള റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ എസ്. ഗുരുമൂർത്തി അടക്കം സംഘ്പരിവാർ പശ്ചാത്തലമുള്ളവരെ ഡയറക്ടർ ബോർഡിൽ തിരുകിയായിരുന്നു സർക്കാർ നീക്കങ്ങൾ. ഇതോടെ റിസർവ് ബാങ്കിെൻറ പ്രവർത്തനത്തിൽ ഉപദേശക റോൾ ഉണ്ടായിരുന്ന ഡയറക്ടർ ബോർഡ് നിയന്ത്രക റോളിലേക്കു മാറി. നവംബർ 19ന് നടന്ന ബോർഡ് യോഗത്തിലും ഇത് പ്രകടമായിരുന്നു. റിസർവ് ബാങ്ക് ശേഖരം വിട്ടുകൊടുക്കുന്ന കാര്യത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചത് ഉദാഹരണം. എന്നാൽ, അതുമായി സന്ധിചെയ്യാൻ ഉർജിത് പേട്ടൽ തയാറായില്ല. രാജി അതിെൻറ ബാക്കിയാണ്.
സമ്മർദ്ദം; ഒടുവിൽ രാജി
റിസർവ് ബാങ്കിെൻറ 24ാമത്തെ ഗവർണറായ സാമ്പത്തിക വിദഗ്ധനാണ് ഉര്‍ജിത് പട്ടേല്‍. നിലവിലെ സാമ്പത്തിക നയത്തിന് രൂപം നല്‍കിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തി. മൊത്തവിലസൂചികക്കുപകരം ഉപഭോക്തൃവിലസൂചികപ്രകാരം നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത് 2014ല്‍ ഉര്‍ജിത് പട്ടേലിെൻറ നേതൃത്വത്തിലുള്ള ഇൗ സമിതിയാണ്. 1990 മുതല്‍ അഞ്ചാണ്ട് അന്താരാഷ്ട്ര നാണയ നിധിയിൽ പ്രവർത്തിച്ചു. ഇന്ത്യക്കു പുറമെ അമേരിക്ക, ബഹാമാസ്, മ്യാന്മര് എന്നിവിടങ്ങൾ കർമമേഖലയായി. 1996- 97ലാണ് െഡപ്യൂട്ടേഷനില്‍ റിസര്‍വ് ബാങ്കിലെത്തിയത്. ബാങ്കിങ് മേഖല പരിഷ്കരണം, പെന്ഷന് ഫണ്ട് പരിഷ്കാരങ്ങള്‍, വിദേശവിനിമയ വിപണി വികസനം, ഡെബിറ്റ് മാർക്കറ്റ് വികസനം തുടങ്ങിയ വിഷയങ്ങളില്‍ ഉപദേശകനായി. 1998 -2001 കാലത്ത് ധന മന്ത്രാലയത്തിെൻറ ഉപദേശകനായിരുന്നു.
2000 -2004 വർഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി ഉന്നതതല സമിതികളില്‍ പ്രവര്‍ത്തിച്ചു. അടിസ്ഥാന സൗകര്യ വികസനം, പെന്ഷന്, നികുതിഘടന, വാര്‍ത്താവിനിമയം, വ്യോമഗതാഗതം എന്നിങ്ങനെ നിരവധി രംഗങ്ങളെ പുനരവലോകനം നടത്തിയത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്. റിലയന്‍സ് ഇന്ഡസ്ട്രീസില് വ്യവസായ വികസന അധ്യക്ഷൻ, ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്മെൻറ് ഫിനാന്‍സ് കമ്പനിയില്‍ (1997 - 2006) എക്സിക്യൂട്ടിവ് ഡയറക്ടർ, മാനേജ്മെൻറ് സമിതി അംഗം, കേന്ദ്രസര്‍ക്കാറിെൻറ സമഗ്ര ഊര്‍ജനയ സമിതി അംഗം (2004 - 2006), ഗുജറാത്ത് പെട്രോളിയം കോര്പറേഷന് ബോര്‍ഡ് അംഗം തുടങ്ങി ഒട്ടേറെ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത്, ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് എം.ഫില്ലും യേൽ സർവകലാശാലയിൽ നിന്ന് 1990ൽ ഡോക്ടറേറ്റും നേടി. ഇന്ത്യന്‍ ബൃഹത് സമ്പദ്വ്യവസ്ഥ, പബ്ലിക് ഫിനാന്‍സ്, അടിസ്ഥാനസൗകര്യം, അന്താരാഷ്ട്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനത്തിെൻറ സാമ്പത്തിക ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിഷ്ക്രിയ ആസ്തി, കടബാധ്യത നടപടികള്‍ എന്നിവ സംബന്ധിച്ച് കേന്ദ്രവുമായി കടുത്ത ഭിന്നതക്കൊടുവിലാണ് രാജി. റിസർവ് ബാങ്കിൽ സര്‍ക്കാര്‍ ഇടപെടല്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ രാജി അല്ലെങ്കില്‍ സര്‍ക്കാറിന് വഴങ്ങുക എന്ന വഴി മാത്രമായിരുന്നു ഉർജിതിന് മുന്നിൽ ഉണ്ടായിരുന്നത്. ഉര്‍ജിത് പട്ടേല്‍ നേരത്തേ നോട്ട് നിരോധനത്തിനെതിരെ രംഗത്ത് വന്നിരുന്നു. തെൻറ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന വെളിപ്പെടുത്തൽ കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയായി. കേന്ദ്രസര്‍ക്കാറുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ രാജിെവച്ചുപോകണമെന്ന ഭീഷണിയാണ് ആർ. എസ്.എസ് ഘടകസംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.