റിപ്പോ നിരക്കിൽ കുറവ് വരുത്തി ആർ.ബി.ഐയുടെ വായ്പാ നയം
text_fieldsമുംബൈ: ഭവന,വാഹന വായ്പയുൾപ്പെടെയുള്ളവയുടെ പലിശനിരക്ക് കുറയാൻ വഴിയൊരുക്കി റിപ്പോ,റിവേഴ്സ് റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് കാൽ ശതമാനം കുറവ് വരുത്തി. പൊതുത െരഞ്ഞെടുപ്പിന് മുമ്പായുള്ള പണാവലോകന യോഗമാണ് റിപ്പോ നിരക്ക് ഒരു വർഷത്തിനിട യിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയത്. ഇതനുസരിച്ച് റിപ്പോ നിരക്ക് ആറു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമാകും.
ഇതോടൊപ്പം, രാജ്യത്തിെൻറ സമ്പദ്ഘടന ആഭ്യന്തരമായും ആഗോള തലത്തിലും പ്രതിസന്ധി നേരിടുകയാണെന്നും 2019-20ലെ പ്രതീക്ഷിത സാമ്പത്തിക വളർച്ചനിരക്ക് 7.4 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി കുറക്കുകയാണെന്നും റിസർവ് ബാങ്കിെൻറ ധനനയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ)നൽകുന്ന ഹ്രസ്വകാല വായ്പക്ക് ഈടാക്കുന്ന പലിശനിരക്കാണ് റിപ്പോ. ഇത് കുറയുന്നതോടെ ബാങ്കുകളും അവർ നൽകുന്ന വായ്പക്ക് പലിശ നിരക്ക് കുറക്കും. വാണിജ്യ ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
ബുധനാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിെൻറ അധ്യക്ഷതയിൽ ചേർന്ന ആറംഗ ധനനയ സമിതിയുടെ യോഗത്തിൽ നാലുപേർ നിരക്ക് കുറക്കുന്നതിെന അനുകൂലിച്ചു. രണ്ടുപേർ നിലവിലെ നിരക്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടു.
2016 ൽ ധനനയ സമിതി രൂപവത്കരിച്ച ശേഷം ആദ്യമായാണ് തുടർച്ചയായി പലിശനിരക്ക് കുറക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാൽശതമാനം കുറച്ചിരുന്നു. യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ച ആർ.ബി.ഐ ഗവർണർ ജനുവരിയിലും ഫെബ്രുവരിയിലും കയറ്റുമതി വളർച്ച ദുർബലമായെന്നും എണ്ണ ഇതര സ്വർണ ഇക്കുമതി കുറഞ്ഞതായും പറഞ്ഞു.
ഡിസംബറിൽ അവസാനിച്ച പാദവർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച 6.6 ശതമാനത്തിലേക്ക് താഴ്ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.