നിരക്കുകളിൽ മാറ്റമില്ലാതെ ആർ.ബി.ഐയുടെ വായ്പാനയം
text_fieldsന്യൂഡൽഹി: നിരക്കുകളിൽ മാറ്റമില്ലാതെ ആർ.ബി.ഐയുടെ പുതിയ വായ്പാനയം. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വായ്പനയമാ ണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരുമെന്ന് ആർ.ബി.ഐ അറിയിച്ചു. ഡിസംബറിലെ മീറ്റിങ്ങിലും വായ്പനയം മാറ്റേണ്ടതില്ലെന്ന നിലപാടാണ് ആർ.ബി.ഐ സ്വീകരിച്ചത്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന് ത്യൻ സമ്പദ്വ്യവസ്ഥ ആറ് ശതമാനം നിരക്കിൽ വളരുമെന്നാണ് ആർ.ബി.ഐ പ്രവചനം.
ഉപഭോക്തൃ പണപ്പെരുപ്പം 7.35 ശതമാനമായി ഡിസംബർ മാസത്തിൽ ഉയർന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഉപഭോക്തൃ പണപ്പെരുപ്പം ഇത്രയും ഉയരുന്നത്. ഭേക്ഷ്യാൽപന്നങ്ങളുടെ വില ഉയർന്നതാണ് പണപ്പെരുപ്പവും കൂടുന്നതിന് ഇടയാക്കിയത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം നിരക്കിൽ വളരുമെന്നാണ് പ്രവചനം. കഴിഞ്ഞ 11 വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഇതിനിടെയാണ് ആർ.ബി.ഐയുടെ വായ്പനയം പുറത്ത് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.