വായ്പാ നയം: രൂപയും ഒാഹരി വിപണിയും തകർന്നടിഞ്ഞു
text_fieldsന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.െഎയുടെ വായ്പ അവലോകന യോഗ തീരുമാനം പുറത്ത് വന്നതിന് പ ിന്നാലെ രൂപയും ഇന്ത്യൻ ഒാഹരി വിപണിയും തകർന്നടിഞ്ഞു. ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ് 74.13 ലെത്തി. ഒാഹരി വിപണിയിൽ മുംബൈ സൂചിക സെൻസെക്സ് 792 പോയിൻറ് ഇടിഞ്ഞ് 34,376ൽ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 10,316 പോയിൻറിലെത്തി. 2018 ഏപ്രിൽ നാലിന് ശേഷം ആദ്യമായാണ് നിഫ്റ്റി ഇത്രയും തകരുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ഡി.ച്ച്.എഫ്.എൽ, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, മാരുതി സുസുക്കി, എച്ച്.ഡി.എഫ്.സി, യെസ് ബാങ്ക് എന്നീ കമ്പനികളുടെ ഒാഹരികൾ വൻ നഷ്ടമാണ് രേഖപ്പെടുത്തിയത്. ആറ് മുതൽ എട്ട് ശതമാനത്തിെൻറ നഷ്ടം ഇൗ കമ്പനികൾക്ക് ഉണ്ടായി.
അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിക്കുന്നത് വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാവുമെന്ന് സൂചനയുണ്ട്. എണ്ണവില സംബന്ധിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. വിദേശ വിപണികളിലേക്ക് ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന് പണമൊഴുകുന്നതും പ്രതിസന്ധിയാവുന്നു.
ഇൗയൊരു സാഹചര്യത്തിൽ വായ്പനയത്തിലുടെ ആർ.ബി.െഎ സമ്പദ്വ്യവസ്ഥയിൽ ഇടപെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇത് അസ്ഥാനത്തായതോടെ ഒാഹരി വിപണി കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. യുറോപ്യൻ ഒാഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് ട്രഷറി വരുമാനം പുതിയ ഉയരത്തിലെത്തിയത് യൂറോപ്പിനെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.