കിട്ടാക്കടം പെരുകി; ബാങ്ക് ഒാഫ് ഇന്ത്യ ആർ.ബി.െഎ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: കിട്ടാക്കടം പെരുകിയതിനെ തുടർന്ന് ബാങ്ക് ഒാഫ് ഇന്ത്യയിൽ (ബി.ഒ.െഎ) റിസർവ് ബാങ്കിെൻറ പരിഹാര നടപടികൾ തുടങ്ങി.
പുതിയ വായ്പകൾ, ഡിവിഡൻറ് എന്നിവ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതിനൊപ്പം മറ്റു തിരുത്തൽപ്രക്രിയകളും കേന്ദ്ര ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ബി.ഒ.െഎയുടെ വിവിധ ആസ്തികളിൽനിന്ന് തുടർച്ചയായി രണ്ടു വർഷം വരുമാനമില്ലാത്ത സാഹചര്യത്തിലാണ് ആർ.ബി.െഎയുടെ ഇടപെടലെന്ന് ബി.ഒ.െഎ അറിയിച്ചു. ബാങ്കിെൻറ മൂലധനശേഷി, ലാഭക്ഷമത, പ്രവർത്തനശേഷി എന്നിവ മെച്ചപ്പെടുത്താൻ പുതിയ നടപടി സഹായിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 52,261 കോടിയായിരുന്ന കിട്ടാക്കടം ഇൗ വർഷം സെപ്റ്റംബറിൽ നേരിയതോതിൽ കുറഞ്ഞ് 49,306 കോടിയിലാണുള്ളത്. നേരേത്ത െഎ.ഡി.ബി.െഎ ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവക്കെതിരെയും ആർ.ബി.െഎ സമാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ 3.78 ശതമാനം വിലയിടിഞ്ഞ് 174.50 രൂപക്കാണ് ബാങ്ക് ഒാഫ് ഇന്ത്യ ഒാഹരി വിനിമയം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.