വായ്പ പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.െഎ
text_fieldsമുംബൈ: അടിസ്ഥാന വായ്പ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിെൻറ പണനയ അവലോകന യോഗം. വ്യാപകമായി പ്രചരിച്ചതിനു വിപരീതമായി, റിപോ നിരക്ക് (റിസർവ് ബാങ്കിൽനിന്നുള്ള വായ്പക്ക് ബാങ്കുകൾ നൽകേണ്ട പലിശ) 6.5 ശതമാനമായും റിവേഴ്സ് റിപോ (ബാങ്കുകളുടെ കരുതൽ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന പലിശ) 6.25 ശതമാനമായും നിലനിർത്തുെമന്ന് റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ പ്രഖ്യാപിച്ചു.
അതേസമയം, ഉയരുന്ന എണ്ണവിലയും ലോക സാമ്പത്തിക രംഗത്തെ തളർച്ചയും പണപ്പെരുപ്പം വർധിക്കാനും വളർച്ചയെ ബാധിക്കാനും ഇടയാക്കുെമന്ന് ആശങ്കയുണ്ടെന്ന് പണനയ സമിതി (എം.പി.സി) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആറംഗ സമിതിയിൽ ഒന്നിനെതിരെ അഞ്ചു വോട്ടുകൾക്കാണ് തൽസ്ഥിതി തുടരാമെന്ന തീരുമാനമുണ്ടായത്. പലിശ നിരക്ക് കാൽ ശതമാനമെങ്കിലും വർധിപ്പിക്കുമെന്നായിരുന്നു പ്രചരിച്ചിരുന്നത്. റിസർവ് ബാങ്കിെൻറ പ്രഖ്യാപനത്തെ തുടർന്ന് ഒരു ഡോളറിന് 74 എന്ന നിലയിലേക്ക് രൂപ വീണ്ടും താഴ്ന്നു.
പണപ്പെരുപ്പ നില പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്ന് സമിതി വിലയിരുത്തി. എണ്ണയുടെ എക്സൈസ് നികുതി കുറച്ച നടപടി പണപ്പെരുപ്പ നിരക്ക് കുറക്കും. കഴിഞ്ഞ വർഷത്തേക്കാൾ, നടപ്പു സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്ക് 7.4 ശതമാനമായി ഉയരും. കഴിഞ്ഞ വർഷം ഇത് 6.7 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.