റിസർവ് ബാങ്ക് കരുതൽ സ്വർണം വിൽക്കുന്നു
text_fieldsമുംബൈ: ഏറെ കാലത്തിനുശേഷം തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് സ്വർണം വിൽക്കാൻ റിസർവ ് ബാങ്കിെൻറ നീക്കം. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിെൻറ 5.5 മുതൽ 6.5ശതമാനം വരെ സർക ്കാർ ഖജനാവിലേക്ക് മാറ്റാമെന്ന്, 2017ൽ കേന്ദ്രസർക്കാർ നിയോഗിച്ച ബിമൻ ജലാൻ സമിതി റിപ ്പോർട്ട് സ്വീകരിച്ച അതേ സമയത്താണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ആർ.ബി.ഐയുടെ ബിസ ിനസ് വർഷം തുടങ്ങുന്ന ജൂലൈ മുതൽ 500 കോടി ഡോളർ വില മതിക്കുന്ന സ്വർണം അവർ വാങ്ങിക്കൂട്ടിയിരുന്നു. ഈ കാലയളവിൽ തന്നെ 115 കോടി ഡോളറിെൻറ സ്വർണം വിൽപന നടത്തുകയും ചെയ്തു.
ഒക്ടോബർ 11വരെ, 2670 കോടി ഡോളർ വിലമതിക്കുന്ന സ്വർണമാണ് ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിൽ ഉള്ളത്. ആഗസ്റ്റ് വരെ 19.87 ദശലക്ഷം ട്രോയ് ഔൺസാണ് കൈവശമുള്ള സ്വർണത്തിെൻറ അളവ്. ബിമൻജലാൻ സമിതി റിപ്പോർട്ട് സ്വീകരിച്ചതിനു പിന്നാലെ സ്വർണത്തിന്മേലുള്ള വ്യാപാരം ആർ.ബി.ഐ വർധിപ്പിച്ചുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽനിന്ന് കേന്ദ്ര സർക്കാർ കൂടുതൽ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന് വ്യാപക ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് മോദി സർക്കാർ സമിതിയെ നിയോഗിച്ചത്. സമിതിയാകട്ടെ, സർക്കാറിന് ഇനിയും പണം കൈമാറുന്നതിൽ അപാകതയില്ല എന്ന നിലയിലുള്ള റിപ്പോർട്ട് ആർ.ബി.ഐക്ക് സമർപ്പിക്കുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു.
ആേഗാളതലത്തിൽ കേന്ദ്ര ബാങ്കുകളെല്ലാം കരുതൽ ധനശേഖരത്തിെൻറ ഒരു ഭാഗം സ്വർണമായി തന്നെ സൂക്ഷിക്കാറുണ്ട്. ഇതിനിടെ, കരുതൽ സ്വർണശേഖരത്തിെൻറ മൂല്യനിർണയം മാസത്തിൽ ഒരിക്കൽ എന്ന കീഴ്വഴക്കം മാറ്റാനുള്ള ശ്രമവും ആർ.ബി.ഐയിൽ നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇൗ റിപ്പോർട്ടുകളോട് റിസർവ് ബാങ്ക് പ്രതികരിച്ചിട്ടില്ല. ഇതിനു പുറമെ, കൈവശമുള്ള സ്വർണത്തിെൻറ മൂല്യം വെളിപ്പെടുത്തുന്ന പോലെ അളവ് വെളിപ്പെടുത്തുന്നുമില്ല.
2017 മുതൽ ആർ.ബി.ഐ വ്യാപകമായി സ്വർണം വാങ്ങിക്കൂട്ടിയപ്പോൾ അതു കൂടുതലും പൊതുവിപണിയിൽ നിന്നായിരുന്നു വാങ്ങിയത്. കൂടാതെ, പിടിച്ചെടുത്ത കള്ളക്കടത്തു സ്വർണവും ഇതിലേക്ക് പോകും. അതേസമയം, അടുത്തിടെ വാങ്ങിയതിൽ ഒരുഭാഗം സ്വർണം വിറ്റതായി റിസർവ് ബാങ്കുമായി ബന്ധപ്പെട്ടവർ സൂചന നൽകുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.