നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥ തകർച്ചയിലേക്ക്
text_fieldsമുംബൈ:500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനം സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. റിയൽ എസ്റ്റേറ്റ്,കാർ,കണസ്യൂമർ ഗുഡ്സ് എന്നീ മേഖലകളെല്ലാം തീരുമാനം മൂലം പ്രതിസന്ധിയിലായി.
സോപ്പ്, ഡിറ്റർജെൻറ്, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 30 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലെ കണക്കുകളുമായി താരത്മ്യം ചെയ്യുേമ്പാഴാണ് വലിയ കുറവാണ് ഉള്ളത്.
കാറുകളുടെ വിൽപ്പനയിൽ 15 മുതൽ 40 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തി. ചെറു നഗരങ്ങളിൽ മൊബൈൽ ഫോണുകളുടെ വിൽപനയിൽ എകദേശം 70 ശതമാനത്തിെൻറ കുറവുണ്ട്. വൻ നഗരങ്ങളിൽ ഇത് 30 ശതമാനമാണ്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ 50 ശതമാനത്തിെൻറ കുറവ് വന്നു. വസ്തുകളുടെ റിസെയിലിൽ വിലയിൽ 30 ശതമാനത്തിെൻറ കുറവുണ്ടായി. എയർലൈൻ ടിക്കറ്റുകളുടെ വിൽപ്പനയിലും 15 ശതമാനത്തിെൻറ ഇടിവ് രേഖപ്പെടുത്തി. ഇതുമൂലം പല വിമാന കമ്പനികളും നവംബർ മാസത്തിൽ ടിക്കറ്റ് നിരക്ക് കുറക്കാൻ നിർബന്ധിതരായി.
ഇ-കോമേഴ്സ് രംഗത്തും നോട്ട് പിൻവലിക്കലിെൻസറ പശ്ചാത്തലത്തിൽ വിൽപ്പനയിൽ ഇടിവുണ്ടായതായാണ് വിവരം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വരെയാണ് ഇ-കോമേഴ്സ് രംഗത്തെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന കുറവ്.
ഇതുമുലം രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ വളർച്ച നിരക്ക് കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എപ്രിൽ മുതൽ സെപതംബർ വരെയുള്ള കാലയളവിൽ 7.3 ശതമാനം വളർച്ചയാണ് സമ്പദ്വ്യവസ്ഥയിൽ രേഖപ്പെടുത്തിയത്. എന്നാൽ അടുത്തപാദത്തിൽ വളർച്ച് നിരക്ക് കുറയും എന്ന കാര്യം ഉറപ്പാണ്.
ഇക്കാലയളവിൽ രാജ്യത്തെ ഫാക്ടറി ഡാറ്റയും അത്ര മികച്ചതല്ല. ഫാക്ടറികളിലെ പുതിയ ഒാർഡറുകളെയും, ജോലികളെയും, വിലയെയും കുറിച്ചുള്ള നിക്കി മാർക്കറ്റ് പർചേസിങ് ഇൻഡ്കസ് അനുസരിച്ച് ഇന്ത്യയിലെ ഫാക്ടറി ഡാറ്റ 2013 മാർച്ചിന് ശേഷം ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുകയാണ്.
മൊബൈൽ ഫോൺ വിൽപ്പന കൂടുതലും നടക്കുന്നത് ചെറുകിട ടൗണുകളിലാണ് ഇതിൽ വൻകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാരുതി വിൽപ്പനയിൽ15 ശതമാനവും ഹ്യൂണ്ടായുടെ വിൽപ്പനയിൽ 40 ശതമാനത്തിെൻറയും കുറവുണ്ടായി.
െഎ.ടി.സിയുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 25 മുതൽ 30 ശതമാനത്തിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. വുഡ്ലാൻഡ് സി.ഇ.ഒ ഹർകിറാത്ത് സിങ് വുഡ്ലാൻഡിെൻറ വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടായാതായി അറിയിച്ചു.
തീരുമാനം പുറത്ത് വന്ന ആദ്യ ആഴ്ച തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ 80 ശതമാനത്തിെൻറ കുറവുണ്ടായതായി ഗോദ്റേജ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് കമൽ നന്തി പറഞ്ഞു.
കമ്പനകളുടെ മൂന്നാം പാദ ലാഭഫലവും കൂടി പുറത്ത് വന്നാൽ മാത്രമേ തീരുമാനം സമ്പദ്വ്യവസ്ഥയിൽ എത്രത്തോളം ആഘാതമുണ്ടാക്കിയെന്ന് അറിയാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.