2008 ആവർത്തിക്കുമോ; ആശങ്കയിൽ ലോകം
text_fields2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം യു.എസ് സമ്പദ്വ്യവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് ഇതുവര െ വിലയിരുത്തിയിരുന്നത്. തൊഴിലില്ലായ്മ നിരക്ക് നിയന്ത്രണവിധേയമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓഹരി വ ിപണിയും കുതിപ്പിലാണ്. രാജ്യത്തെ ഉപഭോഗത്തിലും കാര്യമായ കുറവില്ല. എങ്കിലും നിഴൽ പോലെ സാമ്പത്തിക മാന്ദ്യം യു. എസിനെ പിന്തുടരുന്നുണ്ടെന്നാണ് ചില സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ ഭരണം തന്നെയാണ് സ്ഥിതി രൂക്ഷമാക്കിയത്. ചൈനയുമായുള്ള ട്രംപിൻെറ വ്യാപാര യുദ്ധം ഇരു രാജ്യങ്ങൾക്കും നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചത്. ഈയാഴ്ച ട്വിറ്ററിലും നിറഞ്ഞു നിന്നത് ട്രംപും അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുമാണ്.
നിർമാണ മേഖലയിലെ തൊഴിലുകൾ തിരികെ കൊണ്ടു വരുമെന്ന് അധികാരമേറ്റെടുത്തപ്പോൾ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനായി ട്രംപ് സ്വീകരിച്ച് മാർഗങ്ങളോടാണ് സാമ്പത്തിക ശാസ്ത്രജ്ഞർക്ക് വിയോജിപ്പുള്ളത്. 2008െല സാമ്പത്തിക മാന്ദ്യത്തിന് ശേഷം ക്രമാനുഗതമായ വളർച്ച യു.എസ് സമ്പദ്വ്യവസ്ഥയിൽ ഉണ്ടാവുന്നുണ്ട്. പ്രതിസന്ധിക്ക് ശേഷം യു.എസ് ഭരിച്ച പ്രസിഡൻറുമാരുടെ നയങ്ങളായിരുന്നു വളർച്ചക്ക് കാരണം. ഇതിൻെറ ഗുണഭോക്താവായിരുന്നു ട്രംപെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിൻെറ നയങ്ങൾ മോശമായിരുന്നിട്ടും യു.എസ് സമ്പദ്വ്യവസ്ഥ പിടിച്ചുനിന്നത് മുൻ പ്രസിഡൻറുമാരുടെ സാമ്പത്തിക നയങ്ങളുടെ പച്ചപ്പിലായിരുന്നു. ഈ രീതിയിലുള്ള വളർച്ച അധികകാലം മുന്നോട്ട് പോവില്ലെന്നാണ് വിലയിരുത്തൽ.
യു.എസിൽ നിലവിൽ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്ക് ദീർഘകാല ബോണ്ടുകളേക്കാൾ കൂടുതലാണ്. സാമ്പത്തിക മാന്ദ്യം ഉണ്ടാവുേമ്പാഴെല്ലാം ഈയൊരു പ്രതിഭാസം ഉണ്ടാവാറുണ്ട്. സാധാരണയായി ദീർഘകാല ബോണ്ടുകളുടെ പലിശനിരക്കായിരിക്കും ഉയർന്നിരിക്കുക. ഇതിൽ നിന്ന് വ്യത്യസ്തമായൊരു സ്ഥിതി ഉണ്ടാവുന്നത് കാര്യങ്ങൾ ഒട്ടും ഗുണകരമല്ലെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, യു.എസിൽ തൊഴിലല്ലായ്മ നിരക്കിലുണ്ടാവുന്ന കുറവ് പ്രതീക്ഷക്ക് വക നൽകുന്ന ഘടകമാണെങ്കിലും മാന്ദ്യത്തെ തടുക്കാൻ മാത്രം ഇത് പര്യാപ്തമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം ജി.ഡി.പിയിലുണ്ടാവുന്ന കുറവും യു.എസിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.