Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാധ്യമാണ്​ അതിജീവനം

സാധ്യമാണ്​ അതിജീവനം

text_fields
bookmark_border
business
cancel
camera_alt??.???. ??????????? ??????????? (???????? ???????)?, ??.?????. ???????????????? (??????????? ???????? ???????????? ??????? ???????? ???????? ?????????????), ???. ???.???. ?????????? (??????????? & ??.??, ??????? ?????????? ?????? ???????????????? ????????????)

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​ത്യ​പൂ​ർ​വ​മാ​ണ്​ ഇൗ ​കോ​വി​ഡ്​ കാ​ലം. മ​നു​ഷ്യ​രാ​ശി​യു​ടെ ച​രി​ത്ര ​ത്തി​ലെ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ കാ​ല​ഘ​ട്ട​മാ​യി​ട്ടാ​കാം ഭാ​വി​യി​ൽ ച​രി​ത്രം ഇ​ത്​ രേ​ഖ​പ്പെ​ടു​ത്തു​ക. മ​നു​ഷ്യ​ർ​ക്കാ​കെ​യും ഇൗ​യൊ​രു വി​ഷ​മ​സ​ന്ധി അ​തി​ജീ​വി​ച്ചേ പ​റ്റൂ. അ​ത്​ സാ​ധ്യ​മാ​ണെ​ന്ന്​ ത​ന്നെ​യാ​ണ്, പ​ല പ​ല പ്ര​തി​സ​ന്ധി​ക​ൾ ക​ട​ന്ന്​ ത​ങ്ങ​ളു​ടെ മേ​ഖ​ല​ക​ളി​ൽ വി​ജ​യ​പ​താ​ക ഉ​യ​ർ​ത്തി​യ ഇ​വ​ർ ഉ​റ​പ്പി​ച്ചു​പ​റ​യു​ന്ന​ത്.

സൂ​ര്യ​ൻ ഉ​ദി​ക്കു​ക ത​ന്നെ ചെ​യ്യും
ലോ​ക്ഡൗ​ൺ എ​ന്ന പു​തി​യ അ​നു​ഭ​വം അ​നു​ഭ​വി​ക്കു​ക​യാ​ണ്​ മ​ല​ബാ​ർ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​പി. മു​ഹ​മ്മ​ദ്. തി​ര​ക്കു​ക​ളി​ൽ നി​ന്നൊ​ഴി​ഞ്ഞ്, വീ​ട്ടി​നു​ള്ളി​ലെ ജീ​വി​ത​ത്തി​ലാ​ണ് അ​ദ്ദേ​ഹം. ​പ്രാ​ർ​ഥ​ന​യും ന​ട​പ്പും കൃ​ഷി​യും കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്ക​ലി​നു​മൊ​പ്പം, ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​സൂ​ത്ര​ണ​ത്തി​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു. ലോ​ക്ഡൗ​ൺ ക​ഴി​ഞ്ഞു​ള്ള മാ​ന്ദ്യ​കാ​ല​ത്ത്​ എ​ല്ലാം ആ​വ​ശ്യ​ത്തി​ന്​ എ​ന്ന മ​നോ​ഭാ​വ​ത്തി​ലേ​െ​ക്ക​ത്തി​യാ​ലേ, മു​ന്നോ​ട്ടു​ള്ള യാ​ത്ര സു​ഗ​മ​മാ​വൂ എ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. വ​രാ​ൻ പോ​കു​ന്ന​ത്​ മാ​ന്ദ്യ​കാ​ല​മാ​ണെ​ന്ന​ത്​ ഉ​റ​പ്പാ​ണ്.

അ​തി​നാ​ൽ സ​ർ​ക്കാ​റി‍​െൻറ വ​രു​മാ​നം കൂ​ട്ടു​ക എ​ന്ന​ത്​ പ​ര​മ​പ്ര​ധാ​ന​മാ​ണ്. നി​കു​തി പി​രി​വ്​ ഉൗ​ർ​ജി​ത​മാ​ക്കു​ക എ​ന്ന​താ​ണ്​ വ​രു​മാ​ന​വ​ർ​ധ​ന​വി​നു​ള്ള മാ​ർ​ഗം. വ​രു​മാ​നം കൂ​ടി​യെ​ങ്കി​ലേ, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം സാ​ധ്യ​മാ​വൂ. അ​തി​നാ​ൽ നി​കു​തി അ​ട​യ്​​ക്കു​ക എ​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്. അ​തി​ന്​ അ​മി​ത​നി​കു​തി കു​റ​ച്ച്, അ​ട​യ്​​ക്കാ​വു​ന്ന നി​കു​തി ചു​മ​ത്തു​ക​യും ഇൗ​ടാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. നി​കു​തി​കൊ​ടു​ക്ക​ണ​മെ​ന്ന്​ ഒ​രി​ട​ത്തും പ​ഠി​പ്പി​ക്കു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്ത​ണം. അ​തു​പോ​ലെ എ​ല്ലാ ക​ള്ള​ക്ക​ച്ച​വ​ട​ങ്ങ​ളും നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണം.
‘മെ​യ്​​ക്ക്​ ഇ​ൻ ഇ​ന്ത്യ’ പോ​ലെ ‘മെ​യ്​​ക്ക്​ ഇ​ൻ കേ​ര​ള’​യും വേ​ണം. ഇൗ ​പ്ര​തി​സ​ന്ധി​യെ നാം ​അ​തി​ജീ​വി​ക്കു​ക ത​ന്നെ ചെ​യ്യും. സൂ​ര്യ​ൻ അ​സ്​​ത​മി​ക്കു​ക മാ​ത്ര​മ​ല്ല, ഉ​ദി​ക്കു​ക​യും ചെ​യ്യും.

പോ​സി​റ്റീ​വാ​യി​രി​ക്കാം...
ഇ​രു​പ​താം വ​യ​സ്സി​ൽ ബി​സി​ന​സി​നി​റ​ങ്ങി​യ ആ​ളാ​ണ്​ ക​ല്യാ​ൺ സി​ൽ​ക്​​സ്​ ആ​ൻ​ഡ്​ ക​ല്യാ​ൺ ൈഹ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ. അ​ന്നു തുട​ങ്ങി​യ വി​ശ്ര​മ​മി​ല്ലാ​ത്ത ജീ​വി​ത​ത്തി​നി​ട​യി​ൽ, കു​ടും​ബ​ത്തോ​ടും കൊ​ച്ചു​മ​ക്ക​ളോ​ടു​മൊ​പ്പം ഇ​ത്ത​ര​ത്തി​ൽ ക​ഴി​യാ​നാ​വു​മെ​ന്ന് ​ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. ഇ​ങ്ങ​ന​യൊ​രു ജീ​വി​തം ഉ​ണ്ടെ​ന്ന​റി​യി​ച്ചു​ത​ന്ന​തി​ന്​ ദൈ​വ​ത്തോ​ട്​ ന​ന്ദി പ​റ​യു​ക​യാ​ണ്​ അ​ദ്ദേ​ഹം. മു​മ്പ്​ വീ​ടിെ​ന ‘ഗോ​ൾ​ഡ​ൻ ജ​യി​ൽ’ എ​ന്നാ​ണ്​ ക​രു​തി​യി​രു​ന്ന​തെ​ങ്കി​ൽ അ​ത​ല്ല, വീ​ട്​ ഒ​രു സ്വ​ർ​ഗ​മാ​ണെ​ന്ന തി​ര​ച്ച​റി​വി​ലു​മാ​ണ്​ പ​ട്ടാ​ഭി​രാ​മ​ൻ. ഇൗ ​വി​ശ്ര​മ​ജീ​വി​ത​ത്തി​ലും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ഉ​ത്​​ക​ണ്​​ഠ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ര​ണ്ട്​ പ്ര​ള​യ​ങ്ങ​ൾ, നി​പ, ഇ​പ്പോ​ൾ കോ​വി​ഡ്... ഇ​ങ്ങ​െ​ന വ്യാ​പാ​രി​ക​ളെ ദു​ർ​ഘ​ട​ത്തി​ലാ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഒ​ന്നി​നു​പു​റ​കേ ഒ​ന്നാ​യി വ​രി​ക​യാ​ണ്.

അ​തി‍​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ്യാ​പാ​രി​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്ന​തു​മ​ല്ല. എ​ന്നാ​ൽ, വ്യാ​പാ​രി സ​മൂ​ഹ​ത്തി‍​െൻറ ബു​ദ്ധി​മു​ട്ടു​ക​ൾ ഭ​ര​ണ​കൂ​ട​വും സ​മൂ​ഹ​വും വേ​ണ്ട വി​ധ​ത്തി​ൽ ഉ​ൾെ​ക്കാ​ള്ളു​ന്നി​െ​ല്ല​ന്ന ദുഃ​ഖം ഉ​ണ്ടെ​ങ്കി​ലും അ​ത്​ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ത​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​രു ത​ര​ത്തി​ൽ ന​മ്മ​ൾ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. എ​ത്ര കാ​ര്യ​ക്ഷ​മ​മാ​യാ​ണ്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇൗ ​ദു​ര​ന്ത​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ പ​ത്തു​ദി​വ​സം മാ​ത്ര​മാ​ണ്​ ക​ട​ക​ൾ തു​റ​ന്ന​ത്. എ​ങ്കി​ലും സ​ർ​ക്കാ​റു​ക​ൾ പ​റ​യു​ന്ന​തി​നു മു​മ്പ്​​ത​ന്നെ ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ൈവ​കാ​തെ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇൗ ​കോ​വി​ഡ്​ കാ​ലം ക​ഴി​ഞ്ഞാ​ൽ ഒ​രു ഉ​പ​ഭോ​ക്​​തൃ സം​സ്​​ഥാ​നം എ​ന്ന നി​ല​യി​ൽ​നി​ന്ന്​ മാ​റാ​നു​ള്ള ഉൗ​ർ​ജി​ത​മാ​യ ശ്ര​മം ഉ​ണ്ടാ​വ​ണം. സ്​​ഥ​ലം അ​ധി​കം വേ​ണ്ടാ​ത്ത, മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത എ​ത്ര​യെ​ത്ര സം​രം​ഭ​ങ്ങ​ൾ ന​മു​ക്ക്​ തു​ട​ങ്ങാ​നാ​വും. സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​ണെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്​​ഥ മ​നോ​ഭാ​വം മാ​റു​ന്നി​ല്ല എ​ന്ന​താ​ണ്​ വി​ഷ​യം. ഇൗ ​പ്ര​തി​സ​ന്ധി​യേ​യും ന​മ്മ​ൾ മ​റി​ക​ട​ക്കും. അ​തി​നാ​ൽ ന​മു​ക്ക്​ പോ​സി​റ്റീ​വാ​യി​രി​ക്കാം -അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​ച്ച​ട​ക്കം പാ​ലി​ക്കാം, പി​ടി​ച്ചു​നി​ൽ​ക്കാം
‘ലോ​ക്ഡൗ​ൺ’ എ​ന്ന​ത്​ ഡോ.​എം.െ​എ. സ​ഹ​ദു​ല്ല​യു​ടെ ആ​ദ്യ ജീ​വി​താ​നു​ഭ​വ​മാ​ണ്. സ​മ​യം തി​ക​യാ​തെ, തി​ര​ക്കു​പി​ടി​ച്ച്​ ഒാ​ടി ന​ട​ന്ന​വ​ർ​ക്ക്​ ഒ​ന്നും ചെ​യ്യാ​നാ​വാ​തെ വീ​ട്ടി​ൽ​ത്ത​ന്നെ ഇ​രി​ക്കേ​ണ്ടി വ​രി​ക. അ​ത്​ പ​ല​ർ​ക്കും ചി​ന്തി​ക്കാ​ൻ ത​ന്നെ പ​റ്റു​ന്ന​താ​യി​രു​ന്നി​ല്ലെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​നു​റ​പ്പു​ണ്ട്. എ​ന്നാ​ൽ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല, ഇ​രു​ന്നേ​പ​റ്റൂ. ഏ​തൊ​രു സ​ർ​ക്കാ​റി​നും ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മേ എ​ടു​ക്കാ​നാ​വൂ. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റ​വും ശ​രി​യാ​യ തീ​രു​മാ​ന​വു​മാ​യി​രു​ന്നു അ​ത്. മൂ​ന്നോ​നാ​ലോ അ​ല്ല, നീ​ണ്ട 21 ദി​വ​സ​മാ​ണ്​ മു​ന്നി​ൽ കി​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ഇ​രി​പ്പി‍​െൻറ സ്വാ​ഭാ​വി​ക​മാ​യ ഉ​പോ​ൽ​പ​ന്ന​മാ​ണ്​ മാ​ന​സി​ക സ​മ്മ​ർ​ദ​വും മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളും. അ​ത്​ ത​ര​ണം​ചെ​യ്​​തേ പ​റ്റൂ. മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​നി​ൽ ഉ​ള്ള​വ​ർ​ക്ക്​ അ​ധി​ക ജോ​ലി​യു​ടെ കാ​ല​വു​മാ​ണ്​. അ​തി​നൊ​പ്പം നാ​ളെ​യെ​ക്കു​റി​ച്ചു​ള്ള ഉ​ത്​​ക​ണ്​​ഠ​ക​ളും ഉ​ണ്ട്.

ലോ​ക്ഡൗ​ൺ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന​തി‍​െൻറ ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ്​ ര​ണ്ടു​മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ലു​ള്ള ച​ല​ന​ങ്ങ​ൾ. ആ​ദ്യ​ദി​വ​സ​ത്തെ അ​നു​സ​ര​ണ​യൊ​ക്കെ പി​ന്നീ​ട്​ കു​റ​യു​ക​യാ​ണ്. അ​തി​നാ​ൽ​ത​ന്നെ ലോ​ക്ഡൗ​ൺ നീ​ട്ടു​ക എ​ന്ന​ത്​ അ​ത്ര എ​ളു​പ്പ​മാ​വി​ല്ല. ഇ​തി​നി​ട​ക്കാ​ണ്​ അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​യ​ർ​ത്തി​യ പ്ര​ശ്​​ന​ങ്ങ​ൾ. അ​ങ്ങേ​യ​റ്റം നി​ർ​ഭാ​ഗ്യ​ക​ര​മാ​യി അ​ത്.
കൊറിയ, ജപ്പാൻ, ഹോങ്​കോങ്​ തുടങ്ങിയിടങ്ങളിൽ ലോക്ഡൗൺ ഇല്ലാതെ തന്നെ പ്രശ്​നങ്ങൾ കുറച്ചുകൊണ്ടുവരാനായി. ജനങ്ങൾ സർക്കാറുമായി സഹകരിച്ച്​ ആരോഗ്യ അച്ചടക്കം പാലിച്ചതുകൊണ്ടാണ്​ അത്​ സാധ്യമായത്​. സമൂഹിക അകലം പാലിച്ച്​, മാസ്​ക് ധരിച്ച്​ ൈകകൾ വൃത്തിയായി സൂക്ഷിച്ച്​ സമ്പർക്ക വിലക്ക്​​ പാലിച്ചു.. ഇങ്ങനെ എല്ലാ മുൻകരുതൽ നിർദേശങ്ങളും അവർ അനുസരിച്ചു. ഇൗയൊരു മാനസികാവസ്​ഥയിലേക്ക്​ നമ്മൾ എത്തിയാൽ എളുപ്പമാവും. അതുപോലെ എല്ലാവരെയും ആശുപത്രിയിൽതന്നെ പ്രവേശിപ്പിക്കണമെന്നൊന്നുമില്ല. ഭാഗ്യവശാൽ നമ്മുടെ ആശുപത്രികൾ, അത്​ സർക്കാറിേൻറതായാലും സ്വകാര്യ മേഖലയിലേതായാലും മെച്ചപ്പെട്ട നിലവാരമുള്ളവയാണ്​.

അവിടങ്ങളിൽ വ​െൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ കൂടുതൽ ഏർെപ്പടുത്തണം. ഇത്തരം വിഷയങ്ങളിലൊക്കെ, സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ട്​.
ലോ​ക്ഡൗ​ൺ ക​ഴി​ഞ്ഞ്​​ പ​ഴ​യ​തു​പോ​ലെ ആ​കാ​മെ​ന്ന്​ ഒ​രി​ക്ക​ലും ക​രു​ത​രു​ത്. ആ​രോ​ഗ്യ​അ​ച്ച​ട​ക്കം പാ​ലി​ച്ചാ​ലേ ന​മു​ക്ക്​ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പ​റ്റൂ. എ​ല്ലാ​ക​ര്യ​ത്തി​ലും ഒ​രു സ്വ​യം നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മാ​ന​സി​കാ​വ​സ്​​ഥ വ​ള​ർ​ത്തി​യെ​ടു​ക്ക​ണം... ഇ​തി​നി​ടെ, ഒ​രു​വ​ർ​ഷ​ത്തി​ന​കം ത​ന്നെ കോ​വി​ഡി​ന്​ വാ​ക്​​സി​ൻ രൂ​പ​പ്പെ​ടു​മെ​ന്ന്​ ത​ന്നെ​യാ​ണ്​ എ‍​െൻറ വി​ശ്വാ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business
News Summary - recovery is possible from covid
Next Story