പരിഷ്കാരങ്ങൾ വർധിച്ചത് സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിക്കുന്നു -അമിതാഭ് കാന്ത്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ പരിഷ്കാരങ്ങളാണ് നിലവിലെ സാമ്പത്തിക തളർച്ചക്ക് കാരണമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ജി.എസ്.ടി, ഐ.ബി.സി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തുടങ്ങി നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്രസർക്കാർ വരുത്തിയത്. ഇത് സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചുവെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ഓയിൽ ആൻഡ് ഗ്യാസ്, ഖനനം, കൽക്കരി തുടങ്ങിയ മേഖലകളിലാണ് ഇനി പരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നത്. ഇപ്പോഴുള്ള പ്രതിസന്ധിയെ മറികടക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കണം. ഇതിന് പുറമേ സ്വകാര്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും പല മേഖലകളിലും ഘടനാപരമായ മാറ്റം കൊണ്ടു വരികയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് ഗ്രിഡ്, പൈപ്പ് ലെൻ, ട്രാൻസ്മിഷൻ ലൈനുകൾ എന്നിവ സ്വകാര്യ ഉടമസ്ഥതയിൽ തുടങ്ങുന്നതാണ് നല്ലത്. കൂടുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.