Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2016 2:32 PM GMT Updated On
date_range 11 Nov 2016 2:34 PM GMTആഭ്യന്തര വിമാന നിരക്കുകൾ ഉയരും
text_fieldsbookmark_border
മുംബൈ: ഇന്ത്യയിൽ ഇനി വിമാന യാത്ര കൂടുതൽ ചിലവുള്ളതായി മാറും. ആഭ്യന്തര റൂട്ടുകളിൽ വിമാനങ്ങൾക്ക് അധിക നികുതി ഇൗടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ് നിരക്ക് ഉയരുന്നതിന് കാരണം.
മൂന്ന് കാറ്റഗറിയിലായാണ് പുതിയ നികുതി സർക്കാർ ചുമത്തുക. 1000 കിലോമീറ്റർ വരെയുളള റൂട്ടുകളിൽ 7500 രൂപയും, 1500 കിലോ മീറ്ററിന് 8000 രൂപയും അതിനു മുകളിൽ 8500 രൂപയും വിമാന കമ്പനികൾ അധിക നികുതി നൽകേണ്ടി വരും.
വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ് ഇൗ തുക വിനിയോഗിക്കുക. ഡിസംബർ ഒന്ന് മുതൽ പുതിയ നികുതി ഇൗടാക്കി തുടങ്ങുമെന്ന് എവിയേഷൻ സെക്രട്ടറി അറിയിച്ചു. കേന്ദ്രസർക്കാർ തീരുമാനം പുറത്തു വന്നതോടു കൂടി എയർലൈൻ ഒാഹരികളുടെ വിലയിടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story