അരുന്ധതി ഭട്ടാചാര്യയോടുള്ള റിലയൻസിെൻറ ഉപകാരസ്മരണ വിമർശിക്കപ്പെടുന്നു
text_fieldsതൃശൂർ: റിലയൻസുമായി ചേർന്ന് ജിയോ പേമെൻറ് ബാങ്ക് തുടങ്ങിയതും അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചതും അടക്കമുള്ള നിർണായക ദൗത്യം നിർവഹിച്ച് എസ്.ബി.െഎ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ അരുന്ധതി ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിലെ ഡയറക്ടർ ആയി നിയമിക്കപ്പെട്ടത് ഉപകാര സ്മരണയാണെന്ന് ബാങ്കിങ് വൃത്തങ്ങളിൽ വിമർശനം ശക്തമാവുന്നു. ‘കൈ നിറയെ’അവസരങ്ങളാണ് അരുന്ധതിക്ക് കൈവരുന്നത്. ഉന്നത ബാങ്കിങ് പദവികളിൽനിന്ന് വിരമിക്കുന്നവർ ഒരു വർഷത്തേക്ക് മറ്റ് സമാന അവസരങ്ങൾ സ്വീകരിക്കരുതെന്ന വ്യവസ്ഥയുടെ കാലാവധി പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് റിലയൻസിെൻറ അത്യാകർഷക പദവിയിൽ അവരോധിക്കപ്പെട്ടത്.
റിലയൻസിന് പുറമെ െഎ.ടി കമ്പനിയായ വിപ്രോയും അടുത്ത ജനുവരി ഒന്ന് മുതൽ അഞ്ച് വർഷത്തേക്ക് സ്വതന്ത്ര അഡീഷനൽ ഡയറക്ടറായി അരുന്ധതിയെ നിയമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ഒാഹരി ഇടപാട് സ്ഥാപനമായ ക്രിസ് കാപിറ്റലിെൻറയും പിരാമൽ എൻറർപ്രൈസസിെൻറയും ഉപദേശക പദവിയും സിയ മോദി മാനേജിങ് പാർട്ണറായി മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോർപറേറ്റ് നിയമകാര്യ സ്ഥാപനമായ എ.ഇസെഡ്.ബി ആൻഡ് പാർട്ണേഴ്സിൽ സീനിയർ കൺസൾട്ടൻറായും അരുന്ധതി നിയമിക്കപ്പെട്ടിട്ടുണ്ട്. ഇതിെൻറയെല്ലാം പ്രതിഫലം കോടികൾ വരും. ഇൗ 17 മുതൽ അഞ്ച് വർഷത്തേക്ക് റിലയൻസ് ഇൻഡസ്ട്രീസിെൻറ സ്വതന്ത്ര അഡീഷനൽ ഡയറക്ടറായി നിയമിതയായ അരുന്ധതിക്ക് എസ്.ബി.െഎയിൽ ഒരു വർഷം വാങ്ങിയതിെൻറ അഞ്ച് മടങ്ങ് പ്രതിഫലമാണ് ഒാരോ വർഷവും ലഭിക്കുക.
നോൺ-എക്സിക്യുട്ടീവ് ഡയറക്ടർമാർക്ക് കമീഷൻ, സിറ്റിങ് ഫീ ഇനത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. 2016-17ൽ എസ്.ബി.െഎ ചെയർപേഴ്സൻ എന്ന നിലക്ക് 28.96 ലക്ഷവും 2017 ഒക്ടോബർ ആറ് വരെയുള്ള ശിഷ്ട കാലത്തേക്ക് 14.7 ലക്ഷം രൂപയുമാണ് അരുന്ധതി ശമ്പളമായി വാങ്ങിയത്. അതുമായി താരതമ്യം ചെയ്യുേമ്പാൾ റിലയൻസിൽനിന്നുള്ള പ്രതിഫലം മാത്രം വളരെ വലിയ പാക്കേജാണ്.അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.െഎയിൽ ലയിപ്പിച്ചതും മോദി സർക്കാറിെൻറ നിലപാടിനനുസരിച്ച് ബാങ്കിനെ പണ വിനിമയത്തിൽനിന്ന് ഡിജിറ്റൽ ഇടപാടുകളിലേക്ക് വഴി നടത്തിച്ചതും അരുന്ധതിയുടെ കാലത്താണ്.എസ്.ബി.െഎ ചെയർപേഴ്സൻ സ്ഥാനത്ത് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയത് എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.െഎയിൽ ലയിപ്പിക്കുന്ന പ്രകിയ പൂർത്തിയാക്കാനായിരുന്നു.
റിലയൻസിന് 70 ശതമാനവും എസ്.ബി.െഎക്ക് 30 ശതമാനവും പങ്കാളിത്തമുള്ള ജിയോ പേമെൻറ് ബാങ്ക് തുടങ്ങാനുള്ള തീരുമാനം എസ്.ബി.െഎ അംഗീകരിച്ചത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. സ്വന്തം ജീവനക്കാർക്കിടയിൽ പ്രവർത്തനമാരംഭിച്ച ജിയോ പേമെൻറ് ബാങ്ക് അരുന്ധതിയുടെ റിലയൻസ് പ്രവേശത്തോടെ പൂർണ തോതിൽ രംഗത്തിറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.