2000 കോടിയുടെ സ്വത്തുക്കൾ റിലയൻസ് കമ്യൂണിക്കേഷൻ ജിയോക്ക് വിൽക്കുന്നു
text_fieldsന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ 2000 കോടിയുടെ സ്വത്തുക്കൾ ജിയോക്ക് വിൽക്കുന്നു. റിലയൻസിെൻറ നെറ്റ്വർക്ക് ഉൾപ്പടെയുള്ള ബിസിനസാണ് ജിയോവിന് കൈമാറുക. കൂടുതൽ മേഖലകളിൽ കണക്ടിവിറ്റി ഉറപ്പാക്കാൻ ഇത് ജിയോയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ ജിയോക്ക് ആസ്തികൾ വിൽക്കുന്നതിന് റിലയൻസ് കമ്യൂണിക്കേഷന് വിലക്കുണ്ടായിരുന്നു. ചില കടബാധ്യതകളുടെ പേരിൽ കേസുകൾ നിലനിൽക്കുന്നതിനാലായിരുന്നു വിലക്ക് വന്നത്. പിന്നീട് സുപ്രീംകോടതി വിലക്ക് നീക്കിയതോടെയാണ് വീണ്ടും വിൽപനക്ക് കളമൊരുങ്ങിയത്.
നിലവിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻസിെൻറ സാമ്പത്തിക സ്ഥിതി മോശമാണ്. മുകേഷ് അംബാനിയുമായുള്ള ഇടപാടിലുടെ സാമ്പത്തികസ്ഥിതിയിൽ പുരോഗതി ഉണ്ടാക്കമെന്നാണ് റിലയൻസ് കമ്യൂണിക്കേഷെൻറ കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.