ഇനി ലക്ഷ്യം ആമസോണും ഫ്ലിപ്കാർട്ടും; ഓൺലൈൻ വിപണിയും അംബാനി വിഴുങ്ങുമോ
text_fieldsമുംബൈ: മുകേഷ് അംബാനിയെന്ന ഇന്ത്യൻ വ്യവസായ രംഗത്തെ തന്ത്രശാലിയുടെ വരവാണ് ഇന്ത്യൻ ടെലികോം രംഗത്തെ മാറ്റിമറിച്ചത്. നിരവധി കമ്പനികൾ മൽസരിക്കുന്ന വിപണിയെ ജിയോ എന്ന ഉപഗ്രഹത്തിന് ചുറ്റും മാത്രമായി ചുരുക്കുന്നതിന് അംബാനിക്ക് കഴിഞ്ഞു. അംബാനിയുടെ വരവിൽ വിപണിയിലെ വമ്പൻമാർക്കെല്ലാം അടിെതറ്റി. ടെലികോമിന് ശേഷം ഓൺലൈൻ വിപണിയിലും ആധിപത്യം നേടാനൊരുങ്ങുകയാണ് റിലയൻസ്.
ഭക്ഷ്യവസ്തുക്കളും പലചരക്ക് സാധനങ്ങളും മാത്രം വിതരണം നടത്തിയിരുന്ന ജിയോമാർട്ട്്, ഫാഷൻ-കൺസ്യൂമർ ഇലക്ട്രോണിക്സ്-സ്മാർട്ട്ഫോണുകൾ എന്നിവയുടെ വിപണനത്തിലേക്കും കടക്കുകയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വമ്പൻമാരെയാണ് അംബാനി ലക്ഷ്യമിടുന്നത്.
റിലയൻസിലെ മുതിർന്ന രണ്ട് ജീവനക്കാരുടെ നേതൃത്വത്തിലാണ് ജിയോ മാർട്ടിെൻറ പ്രവർത്തനം ഇപ്പോൾ മുന്നോട്ട് നീങ്ങുന്നത്. പരീക്ഷണമായി നടത്തിയ പ്രവർത്തനം വിജയകരമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും സാധനങ്ങളെത്തിച്ച് ആമസോണിനേയും ഫ്ലിപ്കാർട്ടിനേയും മറികടക്കാമെന്നാണ് അംബാനിയുടെ കണക്ക് കൂട്ടൽ. റിലയൻസ് റീടെയിലിെൻറ കീഴിൽ രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള സ്റ്റോറുകൾ ഇതിന് സഹായിക്കും.
രണ്ട് മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുകയാണ് റിലയൻസിെൻറ ലക്ഷ്യം. പലചരക്ക് സാധനങ്ങൾ മുതൽ റഫ്രിജറേറ്റർ പോലുള്ള ഉൽപന്നങ്ങൾ വരെ ഇത്തരത്തിൽ എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിലുള്ള കിരാന സ്റ്റോറുകളും ഇതിന് സഹായിക്കും. മുംബൈയിൽ മാത്രം 2500 കിരാന സ്റ്റോറുകൾ കമ്പനിക്കുണ്ട്. വൈകാതെ ഇത് 6000 ജിയോ മാർട്ട് സ്റ്റോറുകളാക്കി ഉയർത്തും. ഇത്തരത്തിൽ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് സ്റ്റോറുകളാവും റിലയൻസ് തുറക്കുക. പ്രതിദിനം 2.5 ലക്ഷം ഓർഡറുകൾ കൈകാര്യം ചെയ്യാൻ ജിയോ മാർട്ടിന് കഴിയുമെന്നാണ് ചെയർമാൻ മുകേഷ് അംബാനി അവകാശപ്പെടുന്നത്.
ഗൂഗ്ൾ, ഫേസ്ബുക്ക് എന്നീ രണ്ട് വമ്പൻമാരുടെ പിന്തുണ തന്നെയാണ് ഇന്ത്യയിൽ റിലയൻസിന് കരുത്താകുക. ജിയോമാർട്ട് വരുേമ്പാൾ പേയ്മെൻറ് സംവിധാനത്തിലുൾപ്പടെ റിലയൻസിനെ പിന്തുണക്കുക വാട്സാപാവും. ഈ രീതിയിൽ ടെക് ഭീമൻമാരുടെ സാങ്കേതിക പിന്തുണ കൂടിയാവുേമ്പാൾ അതിവേഗം വളരുന്ന ഇന്ത്യൻ ഓൺലൈൻ വിപണിയിൽ ചലനങ്ങളുണ്ടാക്കാനാകുമെന്നാണ് റിലയൻസിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.