Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2020 1:12 PM GMT Updated On
date_range 16 Jun 2020 8:41 AM GMTശമ്പളം വെട്ടിക്കുറച്ച് റിലയൻസ്; പ്രതിഫലം പൂർണ്ണമായും ഒഴിവാക്കി മുകേഷ് അംബാനി
text_fieldsbookmark_border
മുംബൈ: കോവിഡ് 19 വൈറസ് ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് റി ലയൻസ് ഇൻഡസ്ട്രീസ്. ഹൈഡ്രോകാർബൺ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 ശതമാനമാണ് കുറച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് എണ്ണയുടെ ആവശ്യകതയിൽ കുറവുണ്ടായതോടെയാണ് നടപടി.
കമ്പനിയുടെ ഡയറക്ടർമാരുടെ പ്രതിഫലവും കുറച്ചിട്ടുണ്ട്. 30 മുതൽ 50 ശതമാനത്തിൻെറ വരെ കുറവാണ് വരുത്തിയിരിക്കുന്നത്. ചെയർമാൻ മുകേഷ് അംബാനി പ്രതിഫലം പൂർണമായും വേണ്ടെന്ന് വെച്ചു.
പ്രതിവർഷം 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. അതിൽ താഴെ ശമ്പളം വാങ്ങുന്നവരെ പുതിയ തീരുമാനം ബാധിക്കില്ലെന്നും റിലയൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story