Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചരിത്രനേട്ടം...

ചരിത്രനേട്ടം കൈവരിച്ച്​ റിലയൻസ്​; 10 ലക്ഷം കോടി വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനി

text_fields
bookmark_border
mukesh-ambani-23
cancel

മുംബൈ: വിപണിമൂല്യത്തിൽ ചരിത്രനേട്ടം പിന്നിട്ട്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനികളിൽ 10 ​ലക്ഷം കോടി വിപണിമൂല്യം സ്വന്തമാക്കുന്ന ആദ്യ കമ്പനിയായ ി റിലയൻസ്​ മാറി. വ്യാഴാഴ്​ച വിപണിയിൽ റിലയൻസ് ഓഹരികൾ​ കുതിച്ചതോടെയാണ്​ കമ്പനിയെ തേടി നേട്ടമെത്തിയത്​.

വിപണിയിൽ 1,581.60 രൂപയിൽ റിലയൻസ് ഓഹരി​ എത്തിയതോടെയാണ്​ കമ്പനിയുടെ വിപണിമൂല്യം 10 ലക്ഷം കോടിയിലേക്ക്​ എത്തിയത്​​. 7.81 ലക്ഷം വിപണിമൂല്യത്തോടെ ഐ.ടി ഭീമൻ ടി.സി.എസാണ്​ രണ്ടാം സ്ഥാനത്ത്​. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ റിലയൻസി​​​െൻറ ഓഹരി വില 7.5 ശതമാനം വർധിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ 37 ശതമാനം നേട്ടമാണ്​ റിലയൻസ്​ ഓഹരികൾ വാങ്ങിയ നിക്ഷേപകർക്കുണ്ടായത്​.

അതേസമയം, ജിയോ ​നിരക്കുകൾ ഉയർത്തുന്നുവെന്ന പ്രഖ്യാപനം റിലയൻസ്​ ഓഹരികളിൽ കഴിഞ്ഞയാഴ്​ച ഇടിവുണ്ടാക്കിയിരുന്നു. എങ്കിലും പിന്നീട്​ കമ്പനി തിരിച്ച്​ കയറുകയായിരുന്നു. ഒക്​ടോബർ 18നാണ്​ റിലയൻസി​​​െൻറ വിപണിമൂല്യം ഒമ്പത്​ ലക്ഷം കോടിയിലേക്ക്​ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmukesh ambanimalayalam newsRelaince industriesMarket capitalisation
News Summary - Reliance Industries Becomes First Indian Firm to Hit Rs 10 Lakh Crore-Business news
Next Story